Home Bibles സങ്കീർത്തനങ്ങൾ 71:11 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 71:11 · മലയാളം ബൈബിൾ

ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടര്‍ന്നു പിടിപ്പിന്‍ ; വിടുവിപ്പാന്‍ ആരുമില്ല എന്നു അവര്‍ പറയുന്നു.

Cross references

1 ശമൂവേൽ 23:7

ദാവീദ് കെയീലയില്‍ വന്നിരിക്കുന്നു എന്നു ശൌലിന്നു അറിവു കിട്ടി; ദൈവം അവനെ എന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; വാതിലും ഔടാമ്പലും ഉള്ള പട്ടണത്തില്‍ കടന്നിരിക്കകൊണ്ടു അവന്‍ കുടുങ്ങിയിരിക്കുന്നു എന്നു ശൌല്‍ പറഞ്ഞു.

2 ദിനവൃത്താന്തം 32:13

ഞാനും എന്റെ പിതാക്കന്മാരും അതതു ദേശങ്ങളിലെ സകലജാതികളോടും എന്തു ചെയ്തുവെന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജാതികളുടെ ദേവന്മാര്‍ക്കും തങ്ങളുടെ ദേശങ്ങളെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ കഴിഞ്ഞുവോ?

സങ്കീർത്തനങ്ങൾ 3:2

അവന്നു ദൈവത്തിങ്കല്‍ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.

സങ്കീർത്തനങ്ങൾ 7:2

അവന്‍ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാന്‍ ആരുമില്ലാതിരിക്കുമ്പോള്‍ എന്നെ ചീന്തിക്കളയരുതേ.

സങ്കീർത്തനങ്ങൾ 37:25

ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാല്‍ നീ സദാകാലം സുഖമായി വസിക്കും.

സങ്കീർത്തനങ്ങൾ 37:28

നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു.

സങ്കീർത്തനങ്ങൾ 41:7

എന്നെ പകെക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മില്‍ മന്ത്രിക്കുന്നു; അവര്‍ എനിക്കു ദോഷം ചിന്തിക്കുന്നു.

സങ്കീർത്തനങ്ങൾ 42:10

നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകര്‍ക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.

സങ്കീർത്തനങ്ങൾ 50:22

ദൈവത്തെ മറക്കുന്നവരേ, ഇതു ഔര്‍ത്തുകൊള്‍വിന്‍ ; അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ കീറിക്കളയും; വിടുവിപ്പാന്‍ ആരുമുണ്ടാകയുമില്ല.

ദാനിയേൽ 3:15

ഇപ്പോള്‍ കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേള്‍ക്കുന്ന സമയത്തു നിങ്ങള്‍, ഞാന്‍ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാന്‍ ഒരുങ്ങിയിരുന്നാല്‍ നന്നു; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയില്‍ തന്നേ നിങ്ങളെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയും; നിങ്ങളെ എന്റെ കയ്യില്‍നിന്നു വിടുവിക്കാകുന്ന ദേവന്‍ ആര്‍?

മത്തായി 27:42

ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താന്‍ രക്ഷിപ്പാന്‍ കഴികയില്ല; അവന്‍ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കില്‍ ഇപ്പോള്‍ ക്രൂശില്‍നിന്നു ഇറങ്ങിവരട്ടെ; എന്നാല്‍ ഞങ്ങള്‍ അവനില്‍ വിശ്വസിക്കും.

മത്തായി 27:46

ഏകദേശം ഒമ്പതാംമണി നേരത്തു യേശു“ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്‍ത്ഥം.

മത്തായി 27:49

ശേഷമുള്ളവര്‍നില്‍ക്ക; ഏലീയാവു അവനെ രക്ഷിപ്പാന്‍ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.

Interlinear

Choose Theme