അവന്‍ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാന്‍ ആരുമില്ലാതിരിക്കുമ്പോള്‍ എന്നെ ചീന്തിക്കളയരുതേ.
Cross references
ഗാദിനെക്കുറിച്ചു അവന്‍ പറഞ്ഞതുഗാദിനെ വിസ്താരമാക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ . ഒരു സിംഹിപോലെ അവന്‍ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു.
യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിന്‍ പ്രകാരം നഗരത്തിന്നു ദാന്‍ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേര്‍ ആയിരുന്നു.
എന്നാല്‍ അടിയന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ വയലില്‍വെച്ചു തമ്മില്‍ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാന്‍ ആരും ഇല്ലായ്കകൊണ്ടു ഒരുത്തന്‍ മറ്റവനെ അടിച്ചുകൊന്നു.
ഞാന്‍ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; നിന്റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ആരുമില്ല.
സിംഹം മുറ്റുകാട്ടില്‍ എന്നപോലെ അവന്‍ മറവിടത്തില്‍ പതുങ്ങുന്നു; എളിയവനെ പിടിപ്പാന്‍ അവന്‍ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയില്‍ ചാടിച്ചു പിടിക്കുന്നു.
ഞാന്‍ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പര്‍വ്വതത്തിലേക്കു പറന്നുപോകുവിന്‍ എന്നു നിങ്ങള്‍ എന്നോടു പറയുന്നതു എങ്ങനെ?
ദൈവമേ, ഞാന്‍ നിന്നെ ശരണം ആക്കിയിരിക്കയാല്‍ എന്നെ കാത്തുകൊള്ളേണമേ,
കടിച്ചുകീറുവാന്‍ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളില്‍ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.
ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവര്‍ എന്റെ നേരെ വായ് പിളര്‍ക്കുംന്നു.
നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ;
അവരോ എന്റെ വീഴ്ചയിങ്കല്‍ സന്തോഷിച്ചു കൂട്ടംകൂടി; ഞാന്‍ അറിയാത്ത അധമന്മാര്‍ എനിക്കു വിരോധമായി കൂടിവന്നു. അവര്‍ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
ദൈവത്തെ മറക്കുന്നവരേ, ഇതു ഔര്‍ത്തുകൊള്‍വിന്‍ ; അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ കീറിക്കളയും; വിടുവിപ്പാന്‍ ആരുമുണ്ടാകയുമില്ല.
നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കയ്യില്‍ നിന്നു എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കല്‍നിന്നു എന്നെ രക്ഷിക്കേണമേ.
രാജാവിന്റെ ക്രോധം സിംഹഗര്‍ജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
ഉഷസ്സുവരെ ഞാന്‍ എന്നെത്തന്നേ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകര്‍ത്തുകളയുന്നു; ഒരു രാപകല്‍ കഴിയുംമുമ്പെ നീ എനിക്കു അന്തം വരുത്തുന്നു.
ആകയാല്‍ ഞാന്‍ അവര്‍ക്കും ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാന്‍ അവര്‍ക്കായി പതിയിരിക്കും;
കര്‍ത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവര്‍ത്തിപ്പാനും സകല ജാതികളും കേള്‍പ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നു രക്ഷ പ്രാപിച്ചു.
നിര്‍മ്മദരായിരിപ്പിന്‍ ; ഉണര്‍ന്നിരിപ്പിന്‍ ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.