എനിക്കു ബന്ധുവായിരുന്നവനോടു ഞാന് ദോഷം ചെയ്തിട്ടുണ്ടെങ്കില്, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാന് വിടുവിച്ചുവല്ലോ -
Cross references
അവര് പട്ടണത്തില്നിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടുഎഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഔടിച്ചെല്ലുക; ഒപ്പം എത്തുമ്പോള് അവരോടുനിങ്ങള് നന്മെക്കു പകരം തിന്മ ചെയ്തതു എന്തു?
അടിയങ്ങളില് ആരുടെ പക്കല് എങ്കിലും അതു കണ്ടാല് അവന് മരിക്കട്ടെ; ഞങ്ങളും യജമാനന്നു അടിമകളായിക്കൊള്ളാം.
അങ്ങനെ യോനാഥാന് തന്റെ അപ്പനായ ശൌലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതുരാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവന് നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികള് നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു.
ദാവീദ് രാമയിലെ നയ്യോത്തില്നിന്നു ഔടി യോനാഥാന്റെ അടുക്കല് ചെന്നുഞാന് എന്തു ചെയ്തു? എന്റെ കുറ്റം എന്തു? നിന്റെ അപ്പന് എന്നെ കൊല്ലുവാന് അന്വേഷിക്കേണ്ടതിന്നു അവനോടു ഞാന് ചെയ്ത പാപം എന്തു എന്നു ചോദിച്ചു.
അഹീമേലെക് രാജാവിനോടുതിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തന് ആരുള്ളു? അവന് രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയില് ചേരുന്നവനും രാജധാനിയില് മാന്യനും ആകുന്നുവല്ലോ.
ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ചു അമര്ത്തി; ശൌലിനെ ദ്രോഹിപ്പാന് അവരെ അനുവദിച്ചതുമില്ല. ശൌല് ഗുഹയില്നിന്നു എഴുന്നേറ്റു തന്റെ വഴിക്കുപോയി.
യഹോവ ഇന്നു ഗുഹയില്വെച്ചു നിന്നെ എന്റെ കയ്യില് ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാന് ചിലര് പറഞ്ഞെങ്കിലും ഞാന് ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഞാന് കയ്യെടുക്കയില്ല; അവന് യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാന് പറഞ്ഞു.
പിന്നെ അവന് ദാവീദിനോടു പറഞ്ഞതുനീ എന്നെക്കാള് നീതിമാന് ; ഞാന് നിനക്കു തിന്മചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.
അടിയന്റെ കുറ്റം ക്ഷമിക്കേണമേ, യഹോവ യജമാനന്നു സ്ഥിരമായോരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനന് നടത്തുന്നതു. ആയുഷ്കാലത്തൊരിക്കലും നിന്നില് ദോഷം കാണുകയില്ല.
ദാവീദ് അബീശായിയോടുഅവനെ നശിപ്പിക്കരുതു; യഹോവയുടെ അഭിഷിക്തന്റെ മേല് കൈ വെച്ചിട്ടു ആര് ശിക്ഷ അനുഭവിക്കാതെപോകും എന്നു പറഞ്ഞു.
അതിന്നു ശൌല്ഞാന് പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവന് ഇന്നു നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ടു ഞാന് ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാന് ഭോഷത്വം പ്രവര്ത്തിച്ചു അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു.
എന്നാല് നിന്റെ ജീവന് ഇന്നു എനിക്കു വിലയേറിയതായിരുന്നതുപോലെ എന്റെ ജീവന് യഹോവേക്കു വിലയേറിയതായിരിക്കട്ടെ; അവന് എന്നെ സകല കഷ്ടതയില് നിന്നും രക്ഷിക്കുമാറാകട്ടെ.
അപ്പോള് സെരൂയയുടെ മകനായ അബീശായി രാജാവിനോടുഈ ചത്ത നായി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നതു എന്തു? ഞാന് ചെന്നു അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു.
എന്റെ കാലടി വഴിവിട്ടു മാറിയെങ്കില്, എന്റെ ഹൃദയം എന്റെ കണ്ണിന്നു പിന്തുടര്ന്നുവെങ്കില്, വല്ല കറയും എന്റെ കൈകൂ പറ്റിയെങ്കില്,
എന്റെ ഭുജം തോള്പലകയില്നിന്നു വീഴട്ടെ; എന്റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ.
തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവന് ലംഘിച്ചുമിരിക്കുന്നു.
എന്റെ സ്നേഹത്തിന്നു പകരം അവര് വൈരം കാണിക്കുന്നു; ഞാനോ പ്രാര്ത്ഥന ചെയ്തുകൊണ്ടിരിക്കുന്നു.
വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.
അപ്പോള് പൌലൊസ്നിനക്കു ഒരു ദോഷവും ചെയ്യരുത്; ഞങ്ങള് എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.