Home Bibles യോബ് 31:7 · മലയാളം ബൈബിൾ
യോബ് 31:7 · മലയാളം ബൈബിൾ

എന്റെ കാലടി വഴിവിട്ടു മാറിയെങ്കില്‍, എന്റെ ഹൃദയം എന്റെ കണ്ണിന്നു പിന്തുടര്‍ന്നുവെങ്കില്‍, വല്ല കറയും എന്റെ കൈകൂ പറ്റിയെങ്കില്‍,

Cross references

സംഖ്യാപുസ്തകം 15:39

നിങ്ങള്‍ യഹോവയുടെ സകലകല്പനകളും ഔര്‍ത്തു അനുസരിക്കേണ്ടതിന്നും നിങ്ങളുടെ സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിന്നും ആ പൊടിപ്പു ജ്ഞാപകം ആയിരിക്കേണം.

യോബ് 9:30

ഞാന്‍ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും

യോബ് 16:17

എങ്കിലും സാഹസം എന്റെ കൈകളില്‍ ഇല്ല. എന്റെ പ്രാര്‍ത്ഥന നിര്‍മ്മലമത്രേ.

യോബ് 17:9

നീതിമാനോ തന്റെ വഴിയെ തുടര്‍ന്നു നടക്കും; കൈവെടിപ്പുള്ളവന്‍ മേലക്കുമേല്‍ ബലം പ്രാപിക്കും.

യോബ് 23:11

എന്റെ കാലടി അവന്റെ ചുവടു തുടര്‍ന്നു ചെല്ലുന്നു; ഞാന്‍ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.

യോബ് 27:5

നിങ്ങളുടെ വാദം ഞാന്‍ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.

യോബ് 27:6

എന്റെ നീതി ഞാന്‍ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളില്‍ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.

സങ്കീർത്തനങ്ങൾ 7:4

എനിക്കു ബന്ധുവായിരുന്നവനോടു ഞാന്‍ ദോഷം ചെയ്തിട്ടുണ്ടെങ്കില്‍, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാന്‍ വിടുവിച്ചുവല്ലോ -

സങ്കീർത്തനങ്ങൾ 44:20

ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ ഞങ്ങള്‍ മറക്കയോ ഞങ്ങളുടെ കൈകളെ അന്യദൈവത്തിങ്കലേക്കു മലര്‍ത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍

സങ്കീർത്തനങ്ങൾ 101:3

ഞാന്‍ നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ ശ്രദ്ധവേക്കും; എപ്പോള്‍ നീ എന്റെ അടുക്കല്‍ വരും? ഞാന്‍ എന്റെ വീട്ടില്‍ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.

സഭാപ്രസംഗി 11:9

ആകയാല്‍ നിന്റെ ഹൃദയത്തില്‍നിന്നു വ്യസനം അകറ്റി, നിന്റെ ദേഹത്തില്‍നിന്നു തിന്മ നീക്കിക്കളക; ബാല്യവും യൌവനവും മായ അത്രേ.

യേശയ്യാവ് 33:15

നീതിയായി നടന്നു നേര്‍ പറകയും പീഡനത്താല്‍ ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേള്‍ക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവന്‍ ;

യെഹെസ്കേൽ 6:9

എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാന്‍ തകര്‍ത്തുകളഞ്ഞശേഷം, നിങ്ങളില്‍ ചാടിപ്പോയവര്‍, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയില്‍വെച്ചു എന്നെ ഔര്‍ക്കും; അവരുടെ സകലമ്ളേച്ഛതകളാലും ചെയ്ത ദോഷങ്ങള്‍ നിമിത്തം അവര്‍ക്കും തങ്ങളോടു തന്നേ വെറുപ്പുതോന്നും.

യെഹെസ്കേൽ 14:3

മനുഷ്യപുത്രാ, ഈ പുരുഷന്മാര്‍ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; അവര്‍ ചോദിച്ചാല്‍ ഞാന്‍ ഉത്തരമരുളുമോ?

യെഹെസ്കേൽ 14:7

യിസ്രായേല്‍ഗൃഹത്തിലും യിസ്രായേലില്‍ വന്നുപാര്‍ക്കുംന്ന പരദേശികളിലും എന്നെ വിട്ടകന്നു തന്റെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചും തന്റെ അകൃത്യഹേതു മുമ്പില്‍ വെച്ചുകൊണ്ടു പ്രവാചകന്റെ അടുക്കല്‍ അരുളപ്പാടു ചോദിപ്പാന്‍ വരുന്ന ഏവനോടും യഹോവയായ ഞാന്‍ തന്നേ ഉത്തരം അരുളും.

മത്തായി 5:29

എന്നാല്‍ വലങ്കണ്ണു നിനക്കു ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തില്‍ പോകുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.

Interlinear

Choose Theme