രാജാവിന്റെ ക്രോധം സിംഹഗര്‍ജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
Cross references
ദൈവഭയത്തോടെ വാഴുന്നവന്‍ , മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യന്‍ ; മഴെക്കു പിമ്പു സൂര്യകാന്തിയാല്‍ ഭൂമിയില്‍ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യന്‍ .
എന്നാല്‍ ഷണ്ഡന്മാര്‍മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ടു രാജാവു ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളില്‍ ജ്വലിച്ചു.
രാജാവു ഉദ്യാനത്തില്‍നിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോള്‍ എസ്ഥേര്‍ ഇരിക്കുന്ന മെത്തമേല്‍ ഹാമാന്‍ വീണുകിടന്നിരുന്നു; അന്നേരം രാജാവുഇവന്‍ എന്റെ മുമ്പാകെ അരമനയില്‍വെച്ചു രാജ്ഞിയെ ബലാല്‍ക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്കു രാജാവിന്റെ വായില്‍ നിന്നു വീണ ഉടനെ അവര്‍ ഹാമാന്റെ മുഖം മൂടി.
അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവന്‍ ഇറങ്ങിവരട്ടെ.
അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും
രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.
രാജാവിന്റെ ഭീഷണം സിംഹഗര്‍ജ്ജനം പോലെ; അവനെ കോപിപ്പിക്കുന്നവന്‍ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.
അഗതികളില്‍ കര്‍ത്തൃത്വം നടത്തുന്ന ദുഷ്ടന്‍ ഗര്‍ജ്ജിക്കുന്ന സിംഹത്തിന്നും ഇരതേടി നടക്കുന്ന കരടിക്കും തുല്യന്‍ .
രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു അവനോടു ആര്‍ ചോദിക്കും?
ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാന്‍ കല്പന കൊടുത്തു .
അപ്പോള്‍ നെബൂഖദ് നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതില്‍ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാന്‍ അവന്‍ കല്പിച്ചു.
അവന്നു നല്കിയ മഹത്വം ഹേതുവായി സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവന്റെ മുമ്പില്‍ ഭയപ്പെട്ടു വിറെച്ചു; തനിക്കു ബോധിച്ചവനെ അവന്‍ കൊല്ലുകയും ബോധിച്ചവനെ ജീവനോടെവെക്കയും ബോധിച്ചവനെ ഉയര്‍ത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു.
പിന്നെ രാജാവിന്റെ കല്പനയാല്‍, അവന്‍ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളഞ്ഞു; അവര്‍ ഗുഹയുടെ അടിയില്‍ എത്തുമ്മുമ്പെ സിംഹങ്ങള്‍ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകര്‍ത്തുകളഞ്ഞു.
ഞാന്‍ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവന്‍ താമരപോലെ പൂത്തു ലെബാനോന്‍ വനം പോലെ വേരൂന്നും.
യാക്കോബില്‍ ശേഷിപ്പുള്ളവര്‍ പലജാതികളുടെയും ഇടയില്‍ യഹോവയിങ്കല്‍ നിന്നുള്ള മഞ്ഞുപോലെയും മനുഷ്യന്നായി താമസിക്കയോ മനുഷ്യപുത്രന്മാര്‍ക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേല്‍ പെയ്യുന്ന മാരിപോലെയും ആകും.
എന്നാല്‍ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാന്‍ പറയുന്നതുദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ടാ.