അവര്‍ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കയും ശങ്കിക്കാതെ പെട്ടെന്നു അവനെ എയ്തുകളകയും ചെയ്യുന്നു.
Cross references
ദാവീദിനെ ചുവരോടുചേര്‍ത്തു കുത്തുവാന്‍ വിചാരിച്ചുകൊണ്ടു ശൌല്‍ കുന്തം ചാടി; എന്നാല്‍ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പില്‍നിന്നു മാറിക്കളഞ്ഞു.
അപ്പോള്‍ ശൌല്‍ ദാവീദിനെ കുന്തംകൊണ്ടു ചുവരോടുചേര്‍ത്തു കുത്തുവാന്‍ നോക്കി; അവനോ ശൌലിന്റെ മുമ്പില്‍നിന്നു മാറിക്കളഞ്ഞു. കുന്തം ചുവരില്‍ തറെച്ചു; ദാവീദ് ആ രാത്രിയില്‍തന്നേ ഔടിപ്പോയി രക്ഷപ്പെട്ടു.
അപ്പോള്‍ ദാവീദ് യെരൂശലേമില്‍ തന്നോടു കൂടെയുള്ള സകലഭൃത്യന്മാരോടുംനാം എഴുന്നേറ്റു ഔടിപ്പോക; അല്ലെങ്കില്‍ നമ്മില്‍ ആരും അബ്ശാലോമിന്റെ കയ്യില്‍നിന്നു തെറ്റിപ്പോകയില്ല; അവന്‍ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്കു അനര്‍ത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാല്‍ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു ക്ഷണത്തില്‍ പുറപ്പെടുവിന്‍ എന്നു പറഞ്ഞു.
ഞങ്ങളുടെ ശത്രുക്കളോനാം അവരുടെ ഇടയില്‍ ചെന്നു അവരെ കൊന്നു പണി മുടക്കുന്നതുവരെ അവര്‍ ഒന്നും അറികയും കാണുകയും അരുതു എന്നു പറഞ്ഞു.
അവന്‍ ഗ്രാമങ്ങളുടെ ഒളിവുകളില്‍ പതിയിരിക്കുന്നു; മറവിടങ്ങളില്‍വെച്ചു അവന്‍ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവന്‍ രഹസ്യമായി അഗതിയുടെമേല്‍ കണ്ണു വെച്ചിരിക്കുന്നു.
ഇതാ, ദുഷ്ടന്മാര്‍ ഹൃദയപരമാര്‍ത്ഥികളെ ഇരുട്ടത്തു എയ്യേണ്ടതിന്നു വില്ലു കുലെച്ചു അസ്ത്രം ഞാണിന്മേല്‍ തൊടുക്കുന്നു.
ദൈവം കേട്ടു അവര്‍ക്കും ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവന്‍ തന്നേ. സേലാ. അവര്‍ക്കും മാനസാന്തരമില്ല; അവര്‍ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
നിന്റെ ഭാരം യഹോവയുടെമേല്‍ വെച്ചുകൊള്‍ക; അവന്‍ നിന്നെ പുലര്‍ത്തും; നീതിമാന്‍ കുലുങ്ങിപ്പോകുവാന്‍ അവന്‍ ഒരു നാളും സമ്മതിക്കയില്ല.
ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിയിലും പരക്കട്ടെ.
ഇതാ, അവര്‍ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാര്‍ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
എന്നാല്‍ ദൈവം അവരെ എയ്യും; അമ്പുകൊണ്ടു അവര്‍ പെട്ടന്നു മുറിവേലക്കും.
നീ അവന്റെ കുന്തങ്ങള്‍കൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു; എന്നെ ചിതറിക്കേണ്ടതിന്നു അവര്‍ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവില്‍വെച്ചു വിഴുങ്ങുവാന്‍ പോകുന്നതുപോലെ അവര്‍ ഉല്ലസിക്കുന്നു.
മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോള്‍ക്രൂശിക്ക, ക്രൂശിക്ക, എന്നു ആര്‍ത്തുവിളിച്ചു. പീലാത്തൊസ് അവരോടുനിങ്ങള്‍ അവനെ കൊണ്ടുപോയി ക്രൂശിപ്പിന്‍ ഞാനോ അവനില്‍ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.
അവന്‍ പാപം ചെയ്തിട്ടില്ല; അവന്റെ വായില്‍ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.