Home Bibles 2 ശമൂവേൽ 15:14 · മലയാളം ബൈബിൾ
2 ശമൂവേൽ 15:14 · മലയാളം ബൈബിൾ

അപ്പോള്‍ ദാവീദ് യെരൂശലേമില്‍ തന്നോടു കൂടെയുള്ള സകലഭൃത്യന്മാരോടുംനാം എഴുന്നേറ്റു ഔടിപ്പോക; അല്ലെങ്കില്‍ നമ്മില്‍ ആരും അബ്ശാലോമിന്റെ കയ്യില്‍നിന്നു തെറ്റിപ്പോകയില്ല; അവന്‍ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്കു അനര്‍ത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാല്‍ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു ക്ഷണത്തില്‍ പുറപ്പെടുവിന്‍ എന്നു പറഞ്ഞു.

Cross references

2 ശമൂവേൽ 12:11

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ സ്വന്തഗൃഹത്തില്‍നിന്നു ഞാന്‍ നിനക്കു അനര്‍ത്ഥം വരുത്തും; നീ കാണ്‍കെ ഞാന്‍ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവന്‍ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.

2 ശമൂവേൽ 19:9

യിസ്രായേല്യര്‍ താന്താങ്ങളുടെ വീടുകളിലേക്കു ഔടിപ്പോയിരുന്നു. എല്ലായിസ്രായേല്‍ ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മില്‍ തര്‍ക്കിച്ചുരാജാവു നമ്മെ ശത്രുക്കളുടെ കയ്യില്‍ നിന്നു രക്ഷിച്ചു; ഫെലിസ്ത്യരുടെ കയ്യില്‍ നിന്നു നമ്മെ വിടുവിച്ചതും അവന്‍ തന്നേ. ഇപ്പോഴോ അബ്ശാലോംനിമിത്തം അവന്‍ നാടുവിട്ടു ഔടിപ്പോയിരിക്കുന്നു.

2 ശമൂവേൽ 19:10

നമുക്കു രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയില്‍ പട്ടുപോയി. ആകയാല്‍ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ നിങ്ങള്‍ അനങ്ങാതിരിക്കുന്നതു എന്തു എന്നു പറഞ്ഞു.

2 ശമൂവേൽ 23:16

അപ്പോള്‍ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തില്‍കൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍ നിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു; അവനോ അതു കുടിപ്പാന്‍ മനസ്സില്ലാതെ യഹോവേക്കു നിവേദിച്ചു ഒഴിച്ചു

സങ്കീർത്തനങ്ങൾ 3:1

യഹോവേ, എന്റെ വൈരികള്‍ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിര്‍ക്കുംന്നവര്‍ അനേകര്‍ ആകുന്നു.

സങ്കീർത്തനങ്ങൾ 51:18

നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;

സങ്കീർത്തനങ്ങൾ 55:3

അവര്‍ എന്റെ മേല്‍ നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.

സങ്കീർത്തനങ്ങൾ 55:7

അതേ, ഞാന്‍ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയില്‍ പാര്‍ക്കുംമായിരുന്നു! സേലാ.

സങ്കീർത്തനങ്ങൾ 137:5

യെരൂശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കില്‍ എന്റെ വലങ്കൈ മറന്നു പോകട്ടെ.

യെഹെസ്കേൽ 46:18

പ്രഭു ജനത്തെ അവരുടെ അവകാശത്തില്‍നിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുതു; എന്റെ ജനത്തില്‍ ഔരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാന്‍ അവന്‍ സ്വന്ത അവകാശത്തില്‍നിന്നു തന്നേ തന്റെ പുത്രന്മാര്‍ക്കും അവകാശം കൊടുക്കേണം.

മത്തായി 11:12

യോഹന്നാന്‍ സ്നാപകന്റെ നാളുകള്‍ മുതല്‍ ഇന്നേവരെ സ്വര്‍ഗ്ഗരാജ്യത്തെ ബലാല്‍ക്കാരം ചെയ്യുന്നു; ബലാല്‍ക്കാരികള്‍ അതിനെ പിടിച്ചടക്കുന്നു.

ലൂക്കോസ് 10:15

നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ തള്ളുന്നവന്‍ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവന്‍ എന്നെ അയച്ചവനെ തള്ളുന്നു.

Interlinear

Choose Theme