അവര്‍ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു, തൃപ്തിയായില്ലെങ്കില്‍ അവര്‍ രാത്രിമുഴുവനും താമസിക്കുന്നു.
Cross references
യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവന്‍ നിന്റെ കഴുത്തില്‍ ഒരു ഇരിമ്പുനുകം വേക്കും.
ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗര്‍ഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും;
അവര്‍ ശമര്‍യ്യയെ വളഞ്ഞിരിക്കുമ്പോള്‍ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാല്‍കബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി.
അവന്‍ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും? അനര്‍ത്ഥദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവന്‍ അറിയുന്നു.
ഇപ്പോഴോ എന്നിലും പ്രായം കുറഞ്ഞവര്‍ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്റെ ആട്ടിന്‍ കൂട്ടത്തിന്റെ നായ്ക്കളോടുകൂടെ ആക്കുവാന്‍ പോലും ഞാന്‍ നിരസിക്കുമായിരുന്നു.
അവന്റെ മക്കള്‍ അനാഥരും അവന്റെ ഭാര്യ വിധവയും ആയി തീരട്ടെ.
അവര്‍ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവര്‍ക്കും വിശക്കുമ്പോള്‍ അവര്‍ മുഷിഞ്ഞു തങ്ങളുടെ രാജാവിനെയും തങ്ങളുടെ ദൈവത്തെയും ശപിച്ചു മുഖം മേലോട്ടു തിരിക്കും.
ഈ നായ്‍ക്കള്‍ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാര്‍ തന്നേ; ഈ ഇടയന്മാരോ സൂക്ഷിപ്പാന്‍ അറിയാത്തവര്‍; അവരെല്ലാവരും ഒട്ടൊഴിയാതെ താന്‍ താന്റെ വഴിക്കും ഔരോരുത്തന്‍ താന്‍ താന്റെ ലാഭത്തിന്നും തിരിഞ്ഞിരിക്കുന്നു
മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ടു അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങള്‍ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
വാള്‍കൊണ്ടു മരിക്കുന്നവര്‍ വിശപ്പുകൊണ്ടു മരിക്കുന്നവരിലും ഭാഗ്യവാന്മാര്‍; അവര്‍ നിലത്തിലെ അനുഭവമില്ലയാകയാല്‍ ബാധിതരായി ക്ഷീണിച്ചുപോകുന്നു.
മരുഭൂമിയിലെ വാള്‍നിമിത്തം പ്രാണഭയത്തോടെ ഞങ്ങള്‍ ആഹാരം ചെന്നു കൊണ്ടുവരുന്നു.
എന്റെ ജനത്തെ തെറ്റിച്ചുകളകയും പല്ലിന്നു കടിപ്പാന്‍ വല്ലതും ഉണ്ടെങ്കില്‍ സമാധാനം പ്രസംഗിക്കയും അവരുടെ വായില്‍ ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
എന്നാല്‍ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.