Home Bibles സങ്കീർത്തനങ്ങൾ 136:24 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 136:24 · മലയാളം ബൈബിൾ

നമ്മുടെ വൈരികളുടെ കയ്യില്‍നിന്നു നമ്മെ വിടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

Cross references

പുറപ്പാട് 15:13

നീ വീണ്ടെടുത്ത ജനത്തെ ദയയാല്‍ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താല്‍ അവരെ കൊണ്ടുവന്നു.

ആവർത്തനം 15:15

നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഔര്‍ക്കേണം. അതുകൊണ്ടു ഞാന്‍ ഇന്നു ഈ കാര്യം നിന്നോടു ആജ്ഞാപിക്കുന്നു.

നെഹെമ്യാവ് 9:27

ആകയാല്‍ നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യില്‍ ഏല്പിച്ചു, അവര്‍ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്തു അവര്‍ നിന്നോടു നിലവിളിച്ചപ്പോള്‍ നീ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവര്‍ക്കും രക്ഷകന്മാരെ കൊടുത്തു; അവര്‍ അവരുടെ ശത്രുക്കളുടെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു.

സങ്കീർത്തനങ്ങൾ 107:2

യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!

സദൃശവാക്യങ്ങൾ 23:10

പണ്ടേയുള്ള അതിര്‍ നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു.

യേശയ്യാവ് 63:9

അവരുടെ കഷ്ടതയില്‍ ഒക്കെയും അവന്‍ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതന്‍ അവരെ രക്ഷിച്ചു; തന്റെ സേ്നഹത്തിലും കനിവിലും അവന്‍ അവരെ വീണ്ടേടുത്തു; പുരാതനകാലത്തൊക്കെയും അവന്‍ അവരെ ചുമന്നുകൊണ്ടു നടന്നു

ലൂക്കോസ് 1:68

“യിസ്രായേലിന്റെ ദൈവമായ കര്‍ത്താവു അനുഗ്രഹിക്കപ്പെട്ടവന്‍ . അവന്‍ തന്റെ ജനത്തെ സന്ദര്‍ശിച്ചു ഉദ്ധാരണം ചെയ്കയും

തീത്തൊസ് 2:14

അവന്‍ നമ്മെ സകല അധര്‍മ്മത്തില്‍നിന്നും വീണ്ടെടുത്തു സല്‍പ്രവൃത്തികളില്‍ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താന്‍ നമുക്കുവേണ്ടി കൊടുത്തു.

Interlinear

Choose Theme