Home Bibles സങ്കീർത്തനങ്ങൾ 11:3 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 11:3 · മലയാളം ബൈബിൾ

അടിസ്ഥാനങ്ങള്‍ മറിഞ്ഞുപോയാല്‍ നീതിമാന്‍ എന്തുചെയ്യും?

Cross references

2 രാജാക്കന്മാർ 19:13

ഹമാത്ത് രാജാവും അര്‍പ്പാദ് രാജാവും സെഫര്‍വ്വയീംപട്ടണം ഹേന ഇവ്വ എന്നവേക്കു രാജാവായിരുന്നവനും എവിടെ?

2 രാജാക്കന്മാർ 22:12

രാജാവു പുരോഹിതനായ ഹില്‍ക്കീയാവോടും ശാഫാന്റെ മകന്‍ അഹീക്കാമിനോടും മീഖായാവിന്റെ മകന്‍ അക്ബോരിനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും

2 ദിനവൃത്താന്തം 32:13

ഞാനും എന്റെ പിതാക്കന്മാരും അതതു ദേശങ്ങളിലെ സകലജാതികളോടും എന്തു ചെയ്തുവെന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജാതികളുടെ ദേവന്മാര്‍ക്കും തങ്ങളുടെ ദേശങ്ങളെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ കഴിഞ്ഞുവോ?

നെഹെമ്യാവ് 6:10

പിന്നെ ഞാന്‍ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകന്‍ ശെമയ്യാവിന്റെ വീട്ടില്‍ ചെന്നു; അവന്‍ കതകടെച്ചു അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ചു ദൈവാലയത്തില്‍ മന്ദിരത്തിന്നകത്തു കടന്നു വാതില്‍ അടെക്കുക; നിന്നെ കൊല്ലുവാന്‍ വരുന്നുണ്ടു; നിന്നെ കൊല്ലുവാന്‍ അവര്‍ രാത്രിയില്‍ വരും എന്നു പറഞ്ഞു.

യോബ് 17:9

നീതിമാനോ തന്റെ വഴിയെ തുടര്‍ന്നു നടക്കും; കൈവെടിപ്പുള്ളവന്‍ മേലക്കുമേല്‍ ബലം പ്രാപിക്കും.

സങ്കീർത്തനങ്ങൾ 75:3

ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോള്‍ ഞാന്‍ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.

സങ്കീർത്തനങ്ങൾ 82:5

അവര്‍ക്കും അറിവില്ല, ബോധവുമില്ല; അവര്‍ ഇരുട്ടില്‍ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഒക്കെയും ഇളകിയിരിക്കുന്നു.

യേശയ്യാവ് 58:12

നിന്റെ സന്‍ തതി പുരാതനശൂന്‍ യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീര്‍‍ക്കുന്നവനെന്നും കുടിയിരിപ്പാന്‍ ‍തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേര്‍‍ പറയും

യിരെമ്യാവ് 26:11

എന്നാല്‍ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജാതിയെ ഞാന്‍ അവരുടെ ദേശത്തു തന്നേ വസിക്കുമാറാക്കും; അവര്‍ അതില്‍ കൃഷിചെയ്തു അവിടെ പാര്‍ക്കും എന്നു യഹോവയുടെ അരുളപ്പാടു.

ദാനിയേൽ 3:15

ഇപ്പോള്‍ കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേള്‍ക്കുന്ന സമയത്തു നിങ്ങള്‍, ഞാന്‍ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാന്‍ ഒരുങ്ങിയിരുന്നാല്‍ നന്നു; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയില്‍ തന്നേ നിങ്ങളെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയും; നിങ്ങളെ എന്റെ കയ്യില്‍നിന്നു വിടുവിക്കാകുന്ന ദേവന്‍ ആര്‍?

ദാനിയേൽ 6:10

എന്നാല്‍ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേല്‍ അറിഞ്ഞപ്പോള്‍ അവന്‍ വീട്ടില്‍ ചെന്നു,--അവന്റെ മാളികമുറിയുടെ കിളിവാതില്‍ യെരൂശലേമിന്നു നേരെ തുറന്നിരുന്നു--താന്‍ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു സ്തോത്രം ചെയ്തു.

യോഹന്നാൻ 11:8

അതിന്നു യേശുപകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകല്‍ സമയത്തു നടക്കുന്നവന്‍ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.

പ്രവൃത്തികൾ 4:5

പിറ്റെന്നാള്‍ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമില്‍ ഒന്നിച്ചുകൂടി;

പ്രവൃത്തികൾ 4:24

അതു കേട്ടിട്ടു അവര്‍ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതുആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,

2 തിമോത്തെയോസ് 2:19

എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനിലക്കുന്നു; കര്‍ത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കര്‍ത്താവിന്റെ നാമം ഉച്ചരിക്കുന്നവന്‍ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.

Interlinear

Choose Theme