പിന്നെ ഞാന്‍ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകന്‍ ശെമയ്യാവിന്റെ വീട്ടില്‍ ചെന്നു; അവന്‍ കതകടെച്ചു അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ചു ദൈവാലയത്തില്‍ മന്ദിരത്തിന്നകത്തു കടന്നു വാതില്‍ അടെക്കുക; നിന്നെ കൊല്ലുവാന്‍ വരുന്നുണ്ടു; നിന്നെ കൊല്ലുവാന്‍ അവര്‍ രാത്രിയില്‍ വരും എന്നു പറഞ്ഞു.
Cross references
മന്ദിരവും അന്തര്‍മ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേര്‍ത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയില്‍ ചുറ്റും അറകളും ഉണ്ടാക്കി.
ആഹാബ്ഗൃഹം അശേഷം മുടിഞ്ഞുപോകേണം; യിസ്രായേലില്‍ ആഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാന്‍ ഛേദിച്ചുകളയും.
അവനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തില്‍ ഒളിപ്പിച്ചിരുന്നു. എന്നാല്‍ അഥല്യാ ദേശം വാണു.
ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ എടുത്തു ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടെച്ചു, യഹോവയുടെ ആലയത്തിന്റെ വാതിലുകള്‍ അടെച്ചുകളഞ്ഞു യെരൂശലേമിന്റെ ഔരോ മൂലയിലും ബലിപീഠങ്ങള്‍ ഉണ്ടാക്കി.
അവന്‍ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടില്‍ ഒന്നാം മാസത്തില്‍ യഹോവയുടെ ആലയത്തിന്റെ വാതിലുകള്‍ തുറന്നു അറ്റകുറ്റം തീര്‍ത്തു.
അവര്‍ മണ്ഡപത്തിന്റെ വാതിലുകള്‍ അടെച്ചു, വിളകൂ കെടുത്തി, വിശുദ്ധമന്ദിരത്തില്‍ യിസ്രായേലിന്റെ ദൈവത്തിന്നു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.
ആകയാല്‍ ഞാന്‍ എലീയേസെര്‍, അരീയേല്‍, ശെമയ്യാവു, എല്‍നാഥാന്‍ , യാരീബ്, എല്‍നാഥാന്‍ നാഥാന്‍ , സെഖര്‍യ്യാവു, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എല്‍നാഥാന്‍ എന്ന ഉപാദ്ധ്യായന്മാരെയും വിളിപ്പിച്ചു,
ഹാരീമിന്റെ പുത്രന്മാരില്‍എലീയേസെര്‍, യിശ്ശീയാവു, മല്‍ക്കീയാവു, ശെമയ്യാവു, ശിമെയോന്‍ ,
ദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സന്‍ ബല്ലത്തും അവന്നു കൂലി കൊടുത്തിരുന്നതുകൊണ്ടു അവന്‍ എനിക്കു വിരോധമായി ആ പ്രവചനം പറഞ്ഞതേയുള്ളു എന്നു എനിക്കു മനസ്സിലായി.
ഇവര്‍ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളില്‍ നടക്കുന്നതുമില്ല.
ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവര്‍ സംസാരിക്കുന്നു.
കര്‍ത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവന്‍ കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാര്‍ഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാര്‍ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.
എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്കു ഉത്തരം അരുളുകയും ചെയ്തു.
വഷളന്‍ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താല്‍ വിടുവിക്കപ്പെടുന്നു.
ഫറവോന്റെ സൈന്യം മിസ്രയീമില്‍നിന്നു പുറപ്പെട്ടു എന്ന വര്‍ത്തമാനം യെരൂശലേമിനെ നിരോധിച്ചുപാര്‍ത്ത കല്ദയര്‍ കേട്ടപ്പോള്‍ അവര്‍ യെരൂശലേമിനെ വിട്ടുപോയി.
അപ്പോള്‍ ആത്മാവു എന്നില്‍ വന്നു എന്നെ നിവര്‍ന്നുനിലക്കുമാറാക്കി, എന്നോടു സംസാരിച്ചുനീ ചെന്നു നിന്റെ വീട്ടിന്നകത്തു കതകടെച്ചു പാര്‍ക്ക.
നിങ്ങള്‍ എന്റെ യാഗപീഠത്തിന്മേല്‍ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിന്നു നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടെച്ചുകളഞ്ഞാല്‍ കൊള്ളായിരുന്നു; എനിക്കു നിങ്ങളില്‍ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യില്‍ നിന്നു ഞാന്‍ വഴിപാടു കൈക്കൊള്‍കയുമില്ല.
കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്‍വിന്‍ ; അവര്‍ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കല്‍ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആകുന്നു.
തിന്മ പ്രവര്‍ത്തിക്കുന്നവന്‍ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാന്‍ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.
അവര്‍ അവനെ കൊല്ലുവാന്‍ ശ്രമിക്കുമ്പോള്‍ യെരൂശലേം ഒക്കെയും കലക്കത്തില്‍ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വര്‍ത്തമാനം എത്തി.