Home Bibles സദൃശവാക്യങ്ങൾ 23:9 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 23:9 · മലയാളം ബൈബിൾ

ഭോഷന്‍ കേള്‍ക്കെ നീ സംസാരിക്കരുതു; അവന്‍ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.

Cross references

സദൃശവാക്യങ്ങൾ 1:7

യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.

സദൃശവാക്യങ്ങൾ 9:7

പരിഹാസിയെ ശാസിക്കുന്നവന്‍ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭര്‍ത്സിക്കുന്നവന്നു കറ പറ്റുന്നു.

സദൃശവാക്യങ്ങൾ 9:8

പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവന്‍ നിന്നെ സ്നേഹിക്കും.

സദൃശവാക്യങ്ങൾ 26:4

നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.

യേശയ്യാവ് 36:21

എന്നാല്‍ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു രാജകല്പന ഉണ്ടായിരുന്നു.

മത്തായി 7:6

വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില്‍ ഇടുകയുമരുതു; അവ കാല്‍കൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാന്‍ ഇടവരരുതു.

ലൂക്കോസ് 16:14

ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാര്‍ കേട്ടു അവനെ പരിഹസിച്ചു.

യോഹന്നാൻ 8:52

ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാള്‍ നീ വലിയവനോ? അവന്‍ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആര്‍ ആക്കുന്നു എന്നു ചോദിച്ചതിന്നു യേശു

യോഹന്നാൻ 9:30

ആ മനുഷ്യന്‍ അവരോടുഎന്റെ കണ്ണു തുറന്നിട്ടും അവന്‍ എവിടെനിന്നു എന്നു നിങ്ങള്‍ അറിയാത്തതു ആശ്ചയ്യം.

യോഹന്നാൻ 9:40

അവനോടുകൂടെയുള്ള ചില പരീശന്മാര്‍ ഇതു കേട്ടിട്ടു ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.

യോഹന്നാൻ 10:20

അവരില്‍ പലരും; അവന്നു ഭൂതം ഉണ്ടു; അവന്‍ ഭ്രാന്തന്‍ ആകുന്നു; അവന്റെ വാക്കു കേള്‍ക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.

പ്രവൃത്തികൾ 13:45

യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിര്‍ പറഞ്ഞു.

പ്രവൃത്തികൾ 17:18

എപ്പിക്കൂര്‍യ്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളില്‍ ചിലര്‍ അവനോടു വാദിച്ചുഈ വിടുവായന്‍ എന്തു പറവാന്‍ പോകുന്നു എന്നു ചിലരും അവന്‍ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്ക കൊണ്ടുഇവന്‍ അന്യദേവതകളെ ഘോഷിക്കുന്നവന്‍ എന്നു തോന്നുന്നു മറ്റു ചിലരും പറഞ്ഞു

പ്രവൃത്തികൾ 17:32

മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലര്‍ പരിഹസിച്ചു; മറ്റുചിലര്‍ഞങ്ങള്‍ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേള്‍ക്കാം എന്നു പറഞ്ഞു.

പ്രവൃത്തികൾ 28:25

അവര്‍ തമ്മില്‍ യോജിക്കാതെ പിരിഞ്ഞുപോകുമ്പോള്‍ പൌലൊസ് അവരോടു ഒരു വാക്കു പറഞ്ഞതെന്തെന്നാല്‍

1 കൊരിന്ത്യർ 1:21

ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താല്‍ രക്ഷിപ്പാന്‍ ദൈവത്തിന്നു പ്രസാദം തോന്നി.

1 കൊരിന്ത്യർ 4:10

ഞങ്ങള്‍ ക്രിസ്തുനിമിത്തം ഭോഷന്മാര്‍; നിങ്ങള്‍ ക്രിസ്തുവില്‍ വിവേകികള്‍; ഞങ്ങള്‍ ബലഹീനര്‍, നിങ്ങള്‍ ബലവാന്മാര്‍; നിങ്ങള്‍ മഹത്തുക്കള്‍, ഞങ്ങള്‍ മാനഹീനര്‍ അത്രേ.

Interlinear

Choose Theme