ഭൂമിയെ മൂടുവാന്‍ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവേക്കു കടന്നുകൂടാത്ത ഒരു അതിര്‍ ഇട്ടു.
Cross references
ഇനി സകലജഡവും ജലപ്രളയത്താല്‍ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാന്‍ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാന്‍ നിങ്ങളോടു ഒരു നിയമം ചെയ്യുന്നു.
അവന്‍ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേല്‍ ഒരു അതിര്‍ വരെച്ചിരിക്കുന്നു.
ഞാന്‍ അതിന്നു അതിര്‍ നിയമിച്ചു കതകും ഔടാമ്പലും വെച്ചു.
ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗര്‍വ്വം നിലെക്കും എന്നു കല്പിച്ചു.
അവന്‍ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവന്‍ ആഴികളെ ഭണ്ഡാരഗൃഹങ്ങളില്‍ സംഗ്രഹിക്കുന്നു.
ഇതു എനിക്കു നോഹയുടെ വെള്ളങ്ങള്‍ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാന്‍ സത്യം ചെയ്തതുപോലെ ഞാന്‍ നിന്നോടു കോപിക്കയോ നിന്നെ ഭര്‍ത്സിക്കയോ ഇല്ല എന്നു ഞാന്‍ സത്യം ചെയ്തിരിക്കുന്നു
നിങ്ങള്‍ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയില്‍ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണല്‍ അതിരാക്കി വെച്ചിരിക്കുന്നു; തിരകള്‍ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിര്‍ കടക്കയില്ല.