Home Bibles സദൃശവാക്യങ്ങൾ 6:34 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 6:34 · മലയാളം ബൈബിൾ

ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തില്‍ അവന്‍ ഇളെക്കുകയില്ല.

Cross references

ഉല്പത്തി 39:19

നിന്റെ ദാസന്‍ ഇങ്ങനെ എന്നോടു ചെയ്തു എന്നു തന്റെ ഭാര്യ പറഞ്ഞ വാക്കു യജമാനന്‍ കേട്ടപ്പോള്‍ അവന്നു കോപം ജ്വലിച്ചു.

സംഖ്യാപുസ്തകം 5:14

അവള്‍ ക്രിയയില്‍ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ചു അവന്‍ ഭാര്യയെ സംശയിക്കയും അവള്‍ അശുദ്ധയായിരിക്കയും ചെയ്താല്‍, അല്ലെങ്കില്‍ ശങ്കാവിഷം അവനെ ബാധിച്ചു അവന്‍ ഭാര്യയെ സംശയിക്കയും അവള്‍ അശുദ്ധയല്ലാതിരിക്കയും ചെയ്താല്‍

സംഖ്യാപുസ്തകം 25:11

ഞാന്‍ എന്റെ തീക്ഷ്ണതയില്‍ യിസ്രായേല്‍മക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോന്‍ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് അവരുടെ ഇടയില്‍ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേല്‍ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.

ന്യായാധിപന്മാർ 19:29

വീട്ടില്‍ എത്തിയശേഷം ഒരു കത്തിയെടുത്തു അംഗമംഗമായി തന്റെ വെപ്പാട്ടിയെ പന്ത്രണ്ടു ഖണ്ഡമാക്കി വിഭാഗിച്ചു യിസ്രായേലിന്റെ സകലദിക്കുകളിലും കൊടുത്തയച്ചു.

2 ശമൂവേൽ 11:5

ആ സ്ത്രീ ഗര്‍ഭം ധരിച്ചു, താന്‍ ഗര്‍ഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വര്‍ത്തമാനം അയച്ചു.

സദൃശവാക്യങ്ങൾ 27:4

ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആര്‍ക്കും നില്‍ക്കാം?

ഉത്തമഗീതം 8:6

എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ.

1 കൊരിന്ത്യർ 10:22

അല്ല, നാം കര്‍ത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാള്‍ നാം ബലവാന്മാരോ?

Interlinear

Choose Theme