നിന്റെ ദാസന്‍ ഇങ്ങനെ എന്നോടു ചെയ്തു എന്നു തന്റെ ഭാര്യ പറഞ്ഞ വാക്കു യജമാനന്‍ കേട്ടപ്പോള്‍ അവന്നു കോപം ജ്വലിച്ചു.
Cross references
കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.
ദരിദ്രന്മാര്‍ക്കും ഞാന്‍ അപ്പനായിരുന്നു; ഞാന്‍ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തില്‍ അവന്‍ ഇളെക്കുകയില്ല.
തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവന്‍ നീതിമാന്‍ എന്നു തോന്നും; എന്നാല്‍ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.
അധിപതി നുണ കേള്‍പ്പാന്‍ തുടങ്ങിയാല്‍ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.
ഏറിയ വെള്ളങ്ങള്‍ പ്രേമത്തെ കെടുപ്പാന്‍ പോരാ; നദികള്‍ അതിനെ മുക്കിക്കളകയില്ല. ഒരുത്തന്‍ തന്റെ ഗൃഹത്തിലുള്ള സര്‍വ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
എന്നാല്‍ പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാന്‍ ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നതു റോമക്കാര്‍ക്കും മര്യാദയല്ല എന്നു ഞാന്‍ അവരോടു ഉത്തരം പറഞ്ഞു.
സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന്നു