Home Bibles സദൃശവാക്യങ്ങൾ 5:22 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 5:22 · മലയാളം ബൈബിൾ

ദുഷ്ടന്റെ അകൃത്യങ്ങള്‍ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാല്‍ അവന്‍ പിടിപെടും.

Cross references

സംഖ്യാപുസ്തകം 32:23

നിങ്ങളുടെ കുട്ടികള്‍ക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകള്‍ക്കായി തൊഴുത്തുകളും പണിതു നിങ്ങള്‍ പറഞ്ഞതുപോലെ ചെയ്തുകൊള്‍വിന്‍ .

ന്യായാധിപന്മാർ 9:57

ശെഖേംനിവാസികളുടെ സകലപാതകങ്ങളും ദൈവം അവരുടെ തലമേല്‍ വരുത്തി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേല്‍ വന്നു.

1 രാജാക്കന്മാർ 18:18

അതിന്നു അവന്‍ പറഞ്ഞതുയിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങള്‍ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാല്‍വിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.

എസ്ഥേർ 9:25

ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും ആ കാര്യത്തില്‍ അവര്‍ തന്നേ കണ്ടവയും അവര്‍ക്കും സംഭവിച്ചവയും നിമിത്തം

യോബ് 18:8

അവന്റെ കാല്‍ വലയില്‍ കുടുങ്ങിപ്പോകും; അവന്‍ കണിയിന്‍ മീതെ നടക്കും.

സങ്കീർത്തനങ്ങൾ 7:15

അവന്‍ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയില്‍ താന്‍ തന്നേ വീണു.

സങ്കീർത്തനങ്ങൾ 9:15

ജാതികള്‍ തങ്ങള്‍ ഉണ്ടാക്കിയ കുഴിയില്‍ താണു പോയി; അവര്‍ ഒളിച്ചുവെച്ച വലയില്‍ അവരുടെ കാല്‍ തന്നേ അകപ്പെട്ടിരിക്കുന്നു.

സങ്കീർത്തനങ്ങൾ 9:17

ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.

സദൃശവാക്യങ്ങൾ 1:18

അവര്‍ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.

സദൃശവാക്യങ്ങൾ 1:31

അവര്‍ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാല്‍ തൃപ്തി പ്രാപിക്കയും ചെയ്യും.

സദൃശവാക്യങ്ങൾ 11:3

നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.

സദൃശവാക്യങ്ങൾ 11:5

നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.

സദൃശവാക്യങ്ങൾ 11:6

നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താല്‍ പിടിപെടും.

സദൃശവാക്യങ്ങൾ 12:14

തന്റെ വായുടെ ഫലത്താല്‍ മനുഷ്യന്‍ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.

സദൃശവാക്യങ്ങൾ 14:32

ദുഷ്ടന്നു തന്റെ ദുഷ്ടതയാല്‍ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.

സദൃശവാക്യങ്ങൾ 18:7

മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങള്‍ അവന്റെ പ്രാണന്നു കണി.

സദൃശവാക്യങ്ങൾ 24:12

ഞങ്ങള്‍ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാല്‍ ഹൃദയങ്ങളെ തൂക്കിനോക്കുന്നവന്‍ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവന്‍ അറികയില്ലയോ? അവന്‍ മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?

സദൃശവാക്യങ്ങൾ 26:27

കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; കല്ലു ഉരുട്ടുന്നവന്റെമേല്‍ അതു തിരിഞ്ഞുരുളും.

സഭാപ്രസംഗി 7:26

മരണത്തെക്കാള്‍ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാന്‍ കണ്ടുഹൃദയത്തില്‍ കണികളും വലകളും കയ്യില്‍ പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവന്‍ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; പാപിയോ അവളാല്‍ പിടിപെടും.

യിരെമ്യാവ് 2:19

നിന്റെ ദുഷ്ടത തന്നേ നിനക്കു ശിക്ഷയും നിന്റെ വിശ്വാസത്യാഗങ്ങള്‍ നിനക്കു ദണ്ഡനവുമാകും; അതുകൊണ്ടു നീ നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്റെ ഭയം നിനക്കു ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കൈപ്പും ആയുള്ളതെന്നു അറിഞ്ഞു കണ്ടുകൊള്‍ക എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

വിലാപങ്ങൾ 1:14

എന്റെ അതിക്രമങ്ങളുടെ നുകം അവന്‍ സ്വന്തകയ്യാല്‍ പിണെച്ചിരിക്കുന്നു, അവ എന്റെ കഴുത്തില്‍ പിണെഞ്ഞിരിക്കുന്നു; അവന്‍ എന്റെ ശക്തി ക്ഷയിപ്പിച്ചു; എനിക്കു എതിര്‍ത്തുനില്പാന്‍ കഴിയാത്തവരുടെ കയ്യില്‍ കര്‍ത്താവു എന്നെ ഏല്പിച്ചിരിക്കുന്നു.

ഹോശേയ 4:11

പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.

ഓബദ്യാവു 1:15

സകലജാതികള്‍ക്കും യഹോവയുടെ നാള്‍ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേല്‍ തന്നേ മടങ്ങിവരും.

1 കൊരിന്ത്യർ 5:9

ദുര്‍ന്നടപ്പുകാരോടു സംസര്‍ഗ്ഗം അരുതു എന്നു ഞാന്‍ എന്റെ ലേഖനത്തില്‍ നിങ്ങള്‍ക്കു എഴുതീട്ടുണ്ടല്ലോ.

ഗലാത്യർ 5:19

ജഡത്തിന്റെ പ്രവൃത്തികളോ ദുര്‍ന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,

ഗലാത്യർ 6:7

വഞ്ചനപ്പെടാതിരിപ്പിന്‍ ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന്‍ വിതെക്കുന്നതു തന്നേ കൊയ്യും.

എഫേസ്യർ 5:5

ദുര്‍ന്നടപ്പുകാരന്‍ , അശുദ്ധന്‍ , വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവര്‍ക്കും ആര്‍ക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തില്‍ അവകാശമില്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.

എബ്രായർ 13:4

വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ; എന്നാല്‍ ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

Interlinear

Choose Theme