Home Bibles സദൃശവാക്യങ്ങൾ 26:27 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 26:27 · മലയാളം ബൈബിൾ

കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; കല്ലു ഉരുട്ടുന്നവന്റെമേല്‍ അതു തിരിഞ്ഞുരുളും.

Cross references

എസ്ഥേർ 7:10

അവര്‍ ഹാമാനെ അവന്‍ മൊര്‍ദ്ദെഖായിക്കു വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേല്‍ തന്നേ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.

എസ്ഥേർ 9:25

ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും ആ കാര്യത്തില്‍ അവര്‍ തന്നേ കണ്ടവയും അവര്‍ക്കും സംഭവിച്ചവയും നിമിത്തം

സങ്കീർത്തനങ്ങൾ 7:15

അവന്‍ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയില്‍ താന്‍ തന്നേ വീണു.

സങ്കീർത്തനങ്ങൾ 7:16

അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്‍ക്കാരം അവന്റെ നെറുകയില്‍ തന്നേ വീഴും.

സങ്കീർത്തനങ്ങൾ 9:15

ജാതികള്‍ തങ്ങള്‍ ഉണ്ടാക്കിയ കുഴിയില്‍ താണു പോയി; അവര്‍ ഒളിച്ചുവെച്ച വലയില്‍ അവരുടെ കാല്‍ തന്നേ അകപ്പെട്ടിരിക്കുന്നു.

സങ്കീർത്തനങ്ങൾ 10:2

ദുഷ്ടന്റെ അഹങ്കാരത്താല്‍ എളിയവന്‍ തപിക്കുന്നു; അവര്‍ നിരൂപിച്ച ഉപായങ്ങളില്‍ അവര്‍ തന്നേ പിടിപെടട്ടെ.

സങ്കീർത്തനങ്ങൾ 57:6

അവര്‍ എന്റെ കാലടികള്‍ക്കു ഒരു വലവിരിച്ചു, എന്റെ മനസ്സു ഇടിഞ്ഞിരിക്കുന്നു; അവര്‍ എന്റെ മുമ്പില്‍ ഒരു കുഴി കുഴിച്ചു; അതില്‍ അവര്‍ തന്നെ വീണു. സേലാ.

സദൃശവാക്യങ്ങൾ 5:22

ദുഷ്ടന്റെ അകൃത്യങ്ങള്‍ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാല്‍ അവന്‍ പിടിപെടും.

സദൃശവാക്യങ്ങൾ 28:10

നേരുള്ളവരെ ദുര്‍മ്മാര്‍ഗ്ഗത്തിലേക്കു തെറ്റിക്കുന്നവന്‍ താന്‍ കുഴിച്ച കുഴിയില്‍ തന്നേ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.

സഭാപ്രസംഗി 10:8

കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; മതില്‍ പൊളിക്കുന്നവനെ പാമ്പു കടിക്കും.

യേശയ്യാവ് 3:8

യഹോവയുടെ തേജസ്സുള്ള കണ്ണിന്നു വെറുപ്പുതോന്നുവാന്‍ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവന്നു വിരോധമായിരിക്കയാല്‍ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.

യേശയ്യാവ് 3:11

ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.

Interlinear

Choose Theme