Home Bibles സദൃശവാക്യങ്ങൾ 4:20 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 4:20 · മലയാളം ബൈബിൾ

മകനേ, എന്റെ വചനങ്ങള്‍ക്കു ശ്രദ്ധതരിക; എന്റെ മൊഴികള്‍ക്കു നിന്റെ ചെവി ചായിക്ക.

Cross references

സങ്കീർത്തനങ്ങൾ 34:12

ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീര്‍ഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവന്‍ ആര്‍?

സങ്കീർത്തനങ്ങൾ 78:1

എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിന്‍ ; എന്റെ വായ്മൊഴികള്‍ക്കു നിങ്ങളുടെ ചെവി ചായിപ്പിന്‍ .

സങ്കീർത്തനങ്ങൾ 90:12

ഞങ്ങള്‍ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമേ.

സദൃശവാക്യങ്ങൾ 5:1

മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങള്‍ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും

സദൃശവാക്യങ്ങൾ 6:20

മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.

സദൃശവാക്യങ്ങൾ 7:1

മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളില്‍ സംഗ്രഹിച്ചുകൊള്‍ക.

സദൃശവാക്യങ്ങൾ 22:18

അവയെ നിന്റെ ഉള്ളില്‍ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളില്‍ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.

യേശയ്യാവ് 55:3

നിങ്ങള്‍ ചെവി ചായിച്ചു എന്റെ അടുക്കല്‍ വരുവിന്‍ ‍; നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊള്‍വിന്‍ ‍; ദാവീദിന്റെ നിശ്ചലകൃപകള്‍ എന്ന ഒരു ശാശ്വത നിയമം ഞാന്‍ നിങ്ങളോടു ചെയ്യും

മത്തായി 17:5

അവന്‍ പറയുമ്പോള്‍ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേല്‍ നിഴലിട്ടു; മേഘത്തില്‍ നിന്നുഇവന്‍ എന്റെ പ്രീയ പുത്രന്‍ , ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദവും ഉണ്ടായി.

Interlinear

Choose Theme