Home Bibles സദൃശവാക്യങ്ങൾ 7:1 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 7:1 · മലയാളം ബൈബിൾ

മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളില്‍ സംഗ്രഹിച്ചുകൊള്‍ക.

Cross references

ആവർത്തനം 11:28

നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള്‍ അനുസരിക്കാതെ ഇന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കില്‍ ശാപവും വരും.

യോബ് 22:22

അവന്റെ വായില്‍നിന്നു ഉപദേശം കൈക്കൊള്‍ക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തില്‍ സംഗ്രഹിക്ക.

സദൃശവാക്യങ്ങൾ 1:8

മകനേ, അപ്പന്റെ പ്രബോധനം കേള്‍ക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു;

സദൃശവാക്യങ്ങൾ 2:1

മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു

സദൃശവാക്യങ്ങൾ 3:1

മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.

സദൃശവാക്യങ്ങൾ 5:5

അവളുടെ കാലുകള്‍ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കു ഔടുന്നു.

സദൃശവാക്യങ്ങൾ 6:20

മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.

സദൃശവാക്യങ്ങൾ 10:14

ജ്ഞാനികള്‍ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.

ലൂക്കോസ് 8:15

നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ തന്നേ.

ലൂക്കോസ് 11:28

അതിന്നു അവന്‍ അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവര്‍ അത്രേ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു.

യോഹന്നാൻ 14:23

യേശു അവനോടു എന്നെ സ്നേഹിക്കുന്നവന്‍ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്നു അവനോടുകൂടെ വാസം ചെയ്യും.

യോഹന്നാൻ 15:20

ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്കു ഔര്‍പ്പിന്‍ . അവര്‍ എന്നെ ഉപദ്രവിച്ചു എങ്കില്‍ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കില്‍ നിങ്ങളുടേതും പ്രമാണിക്കും.

വെളിപ്പാട് 1:3

ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്നവനും കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര്‍; സമയം അടുത്തിരിക്കുന്നു.

വെളിപ്പാട് 22:9

എന്നാല്‍ അവന്‍ എന്നോടുഅതരുതുഞാന്‍ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.

Interlinear

Choose Theme