Home Bibles സദൃശവാക്യങ്ങൾ 29:11 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 29:11 · മലയാളം ബൈബിൾ

മൂഢന്‍ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.

Cross references

ന്യായാധിപന്മാർ 16:17

ക്ഷൌരക്കത്തി എന്റെ തലയില്‍ തൊട്ടിട്ടില്ല; ഞാന്‍ അമ്മയുടെ ഗര്‍ഭംമുതല്‍ ദൈവത്തിന്നു വ്രതസ്ഥന്‍ ആകുന്നു; ക്ഷൌരം ചെയ്താല്‍ എന്റെ ബലം എന്നെ വിട്ടുപോകും; ഞാന്‍ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു.

സദൃശവാക്യങ്ങൾ 12:16

ഭോഷന്റെ നീരസം തല്‍ക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.

സദൃശവാക്യങ്ങൾ 12:23

വിവേകമുള്ള മനുഷ്യന്‍ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.

സദൃശവാക്യങ്ങൾ 14:33

വിവേകമുള്ളവന്റെ ഹൃദയത്തില്‍ ജ്ഞാനം അടങ്ങിപ്പാര്‍ക്കുംന്നു; മൂഢന്മാരുടെ അന്തരംഗത്തില്‍ ഉള്ളതോ വെളിപ്പെട്ടുവരുന്നു.

സദൃശവാക്യങ്ങൾ 19:11

വിവേകബുദ്ധിയാല്‍ മനുഷ്യന്നു ദീര്‍ഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.

ആമോസ് 5:13

അതുകൊണ്ടു ബുദ്ധിമാന്‍ ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാലമല്ലോ;

മീഖാ 7:5

കൂട്ടുകാരനെ വിശ്വസിക്കരുതു; സ്നേഹിതനില്‍ ആശ്രയിക്കരുതു; നിന്റെ മാര്‍വ്വിടത്തു ശയിക്കുന്നവളോടു പറയാതവണ്ണം നിന്റെ വായുടെ കതകു കാത്തുകൊള്‍ക.

Interlinear

Choose Theme