Home Bibles സദൃശവാക്യങ്ങൾ 12:23 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 12:23 · മലയാളം ബൈബിൾ

വിവേകമുള്ള മനുഷ്യന്‍ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.

Cross references

1 ശമൂവേൽ 10:16

ശൌല്‍ തന്റെ ഇളയപ്പനോടുകഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവന്‍ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേല്‍ രാജത്വം സംബന്ധിച്ചു പറഞ്ഞതു അവന്‍ അവനോടു അറിയിച്ചില്ല.

നെഹെമ്യാവ് 2:12

ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയില്‍ എഴുന്നേറ്റു; എന്നാല്‍ യെരൂശലേമില്‍ ചെയ്‍വാന്‍ എന്റെ ദൈവം എന്റെ മനസ്സില്‍ തോന്നിച്ചിരുന്നതു ഞാന്‍ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാന്‍ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.

നെഹെമ്യാവ് 2:16

ഞാന്‍ എവിടെപ്പോയി എന്നും എന്തു ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാന്‍ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷം പേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല.

സദൃശവാക്യങ്ങൾ 10:14

ജ്ഞാനികള്‍ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.

സദൃശവാക്യങ്ങൾ 10:19

വാക്കു പെരുകിയാല്‍ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാന്‍ .

സദൃശവാക്യങ്ങൾ 11:13

ഏഷണിക്കാരനായി നടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.

സദൃശവാക്യങ്ങൾ 13:16

സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവര്‍ത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്വം വിടര്‍ത്തു കാണിക്കുന്നു.

സദൃശവാക്യങ്ങൾ 14:33

വിവേകമുള്ളവന്റെ ഹൃദയത്തില്‍ ജ്ഞാനം അടങ്ങിപ്പാര്‍ക്കുംന്നു; മൂഢന്മാരുടെ അന്തരംഗത്തില്‍ ഉള്ളതോ വെളിപ്പെട്ടുവരുന്നു.

സദൃശവാക്യങ്ങൾ 15:2

ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു. മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.

സദൃശവാക്യങ്ങൾ 18:2

തന്റെ മനസ്സു വെളിപ്പെടുത്തുന്നതില്‍ അല്ലാതെ മൂഢന്നു ബോധത്തില്‍ ഇഷ്ടമില്ല.

സഭാപ്രസംഗി 10:3

ഭോഷന്‍ നടക്കുന്ന വഴിയില്‍ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താന്‍ ഭോഷന്‍ എന്നു എല്ലാവര്‍ക്കും വെളിവാക്കും.

സഭാപ്രസംഗി 10:12

ജ്ഞാനിയുടെ വായിലെ വാക്കു ലാവണ്യമുള്ളതു; മൂഢന്റെ അധരമോ അവനെത്തന്നേ നശിപ്പിക്കും.

Interlinear

Choose Theme