Home Bibles സദൃശവാക്യങ്ങൾ 11:13 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 11:13 · മലയാളം ബൈബിൾ

ഏഷണിക്കാരനായി നടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.

Cross references

ലേവ്യപുസ്തകം 19:16

സഹോദരനെ നിന്റെ ഹൃദയത്തില്‍ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേല്‍ വരാതിരിപ്പാന്‍ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു.

യോശുവ 2:14

അവര്‍ അവളോടുഞങ്ങളുടെ ഈ കാര്യം നിങ്ങള്‍ അറിയിക്കാതെയിരുന്നാല്‍ നിങ്ങളുടെ ജീവന്നു പകരം ഞങ്ങളുടെ ജീവന്‍ വെച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങള്‍ക്കു തരുമ്പോള്‍ ഞങ്ങള്‍ നിന്നോടു ദയയും വിശ്വസ്തതയും കാണിക്കും എന്നു ഉത്തരം പറഞ്ഞു.

യോശുവ 2:20

എന്നാല്‍ നീ ഞങ്ങളുടെ കാര്യം അറിയിച്ചാല്‍ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തില്‍ നിന്നു ഞങ്ങള്‍ ഒഴിവുള്ളവര്‍ ആകും.

നെഹെമ്യാവ് 6:17

ആ കാലത്തു യെഹൂദാപ്രഭുക്കന്മാര്‍ തോബീയാവിന്നു അനേകം എഴുത്തു അയക്കുകയും തോബീയാവിന്റെ എഴുത്തു അവര്‍ക്കും വരികയും ചെയ്തു.

സദൃശവാക്യങ്ങൾ 10:19

വാക്കു പെരുകിയാല്‍ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാന്‍ .

സദൃശവാക്യങ്ങൾ 14:5

വിശ്വസ്തസാക്ഷി ഭോഷകു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷകു നിശ്വസിക്കുന്നു.

സദൃശവാക്യങ്ങൾ 20:19

നുണയനായി നുടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാല്‍ വിടുവായനോടു ഇടപെടരുതു.

സദൃശവാക്യങ്ങൾ 25:9

നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീര്‍ക്ക; എന്നാല്‍ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുതു.

സദൃശവാക്യങ്ങൾ 26:20

വിറകു ഇല്ലാഞ്ഞാല്‍ തീ കെട്ടു പോകും; നുണയന്‍ ഇല്ലാഞ്ഞാല്‍ വഴക്കും ഇല്ലാതെയാകും.

1 തിമോത്തെയോസ് 5:13

അത്രയുമല്ല അവര്‍ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തില്‍ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.

Interlinear

Choose Theme