കൂട്ടംവിട്ടു നടക്കുന്നവന്‍ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവന്‍ കയര്‍ക്കുംന്നു.
Cross references
എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളതു ഏതിനാല്‍ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു.
മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നതും കുളമ്പു രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെ ഒക്കെയും നിങ്ങള്‍ക്കു തിന്നാം.
മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു
ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യന്‍ ഇടപെടുന്നില്ല.
കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാല്‍ കലഹമാകുംമുമ്പെ തര്‍ക്കം നിര്‍ത്തിക്കളക.
വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാല്‍ ഏതു ഭോഷനും ശണ്ഠകൂടും.
നുണയനായി നുടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാല്‍ വിടുവായനോടു ഇടപെടരുതു.
മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.
തന്നെ സംബന്ധിക്കാത്ത വഴക്കില്‍ ഇടപെടുന്നവന്‍ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയില്‍ ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.
എന്റെ ദൃഷ്ടി അവരുടെ എല്ലാവഴികളുടെയും മേല്‍ വെച്ചിരിക്കുന്നു; അവ എനിക്കു മറഞ്ഞു കിടക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിന്നു ഗുപ്തമായിരിക്കുന്നതുമില്ല.
സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടുംഞങ്ങള്‍ ഇത്ര സംവത്സരമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തില്‍ കരഞ്ഞുംകൊണ്ടു ഉപവസിക്കേണമോ എന്നു ചോദിപ്പിച്ചു.
അവന്‍ അവരോടു ഉത്തരം പറഞ്ഞതു“സ്വര്‍ഗ്ഗരാജ്യത്തിന്റെ മര്‍മ്മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; അവര്‍ക്കോ ലഭിച്ചിട്ടില്ല.
സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യന്‍ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താല്‍ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയല്‍ വാങ്ങി.
ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്നു,
അവരോടു അവന്‍ പറഞ്ഞതുദൈവരാജ്യത്തിന്റെ മര്‍മ്മം നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവര്‍ക്കോ സകലവും ഉപമകളാല്‍ ലഭിക്കുന്നു.
ദൈവം തന്റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശു ക്രിസ്തുവിനെക്കുറിച്ചു
നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സര്‍വ്വശക്തനായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
ആകയാല്‍ സൂക്ഷമത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാന്‍ നോക്കുവിന്‍ .
അവര്‍ ഭിന്നത ഉണ്ടാക്കുന്നവര്‍, പ്രാകൃതന്മാര്‍, ആത്മാവില്ലാത്തവര്‍.