അവള്‍ പുറത്തിറങ്ങി അമ്മയോടുഞാന്‍ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നുയോഹന്നാന്‍ സ്നാപകന്റെ തല എന്നു അവള്‍ പറഞ്ഞു.
Cross references
ആകയാല്‍ മകനേ, നീ എന്റെ വാക്കു കേട്ടു ഞാന്‍ നിന്നോടു കല്പിക്കുന്നതു ചെയ്ക.
യോനാദാബ് അവനോടുനീ രോഗം നടിച്ചു കിടക്കയില്‍ കിടന്നുകൊള്‍ക; നിന്നെ കാണ്മാന്‍ നിന്റെ അപ്പന്‍ വരുമ്പോള്‍ നീ അവനോടുഎന്റെ സഹോദരിയായ താമാര്‍ വന്നു എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യില്‍ നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഞാന്‍ കാണ്‍കെ അവള്‍ എന്റെ മുമ്പില്‍വെച്ചു തന്നേ ഭക്ഷണം ഒരുക്കേണം എന്നു അപേക്ഷിച്ചുകൊള്‍ക എന്നു പറഞ്ഞു.
അവനും ആഹാബ്ഗൃഹത്തിന്റെ വഴികളില്‍ നടന്നു; ദുഷ്ടത പ്രവര്‍ത്തിപ്പാന്‍ അവന്റെ അമ്മ അവന്നു ആലോചനക്കാരത്തി ആയിരുന്നു.
അവന്റെ മേശെക്കല്‍ മാംസം തിന്നു തൃപ്തി വരാത്തവര്‍ ആര്‍
എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കര്‍മ്മികള്‍ എന്റെ മാംസം തിന്നുവാന്‍ എന്നോടു അടുക്കുമ്പോള്‍ ഇടറിവീഴും.
കര്‍ത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവന്‍ കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാര്‍ഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാര്‍ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.
അനേകദുഷ്ടന്മാര്‍ക്കുംള്ള സമൃദ്ധിയെക്കാള്‍ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.
കല്ലു ഘനമുള്ളതും മണല്‍ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു.
നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവള്‍ സിംഹങ്ങളുടെ ഇടയില്‍ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയില്‍ വളര്‍ത്തി.
അവള്‍ അമ്മയുടെ ഉപദേശപ്രകാരംയോഹന്നാന്‍ സ്നാപകന്റെ തല ഒരു താലത്തില്‍ തരേണം എന്നു പറഞ്ഞു.
നേരം വെളുത്തപ്പോള്‍ ചില യെഹൂദന്മാര്‍ തമ്മില്‍ യോജിച്ചു പൌലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.