Home Bibles സദൃശവാക്യങ്ങൾ 12:13 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 12:13 · മലയാളം ബൈബിൾ

അധരങ്ങളുടെ ലംഘനത്തില്‍ വല്ലാത്ത കണിയുണ്ടു; നീതിമാനോ കഷ്ടത്തില്‍നിന്നു ഒഴിഞ്ഞുപോരും.

Cross references

ഉല്പത്തി 48:16

എന്നെ സകലദോഷങ്ങളില്‍നിന്നും വിടുവിച്ച ദൂതന്‍ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരില്‍ നിലനിലക്കുമാറാകട്ടെ; അവര്‍ ഭൂമിയില്‍ കൂട്ടമായി വര്‍ദ്ധിക്കട്ടെ എന്നു പറഞ്ഞു.

2 ശമൂവേൽ 4:9

എന്നാറെ ദാവീദ് ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും അവന്റെ സഹോദരന്‍ ബാനയോടും ഉത്തരം പറഞ്ഞതുഎന്റെ പ്രാണനെ സകല ആപത്തില്‍നിന്നും വീണ്ടെടുത്ത യഹോവയാണ,

1 രാജാക്കന്മാർ 2:23

അദോനീയാവു ഈ കാര്യം ചോദിച്ചതു തന്റെ ജീവനാശത്തിന്നായിട്ടല്ലെങ്കില്‍ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ;

സങ്കീർത്തനങ്ങൾ 5:6

ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവന്‍ യഹോവെക്കു അറെപ്പാകുന്നു;

സങ്കീർത്തനങ്ങൾ 34:19

നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍നിന്നും യഹോവ അവനെ വിടുവിക്കുന്നു.

സങ്കീർത്തനങ്ങൾ 34:20

അവന്റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയില്‍ ഒന്നും ഒടിഞ്ഞുപോകയുമില്ല.

സങ്കീർത്തനങ്ങൾ 59:13

കോപത്തോടെ അവരെ സംഹരിക്കേണമേ; അവര്‍ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബില്‍ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.

സങ്കീർത്തനങ്ങൾ 64:8

അങ്ങനെ സ്വന്തനാവു അവര്‍ക്കും വിരോധമായിരിക്കയാല്‍ അവര്‍ ഇടറിവീഴുവാന്‍ ഇടയാകും; അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.

സദൃശവാക്യങ്ങൾ 6:2

നിന്റെ വായിലെ വാക്കുകളാല്‍ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാല്‍ പിടിപ്പെട്ടിരിക്കുന്നു.

സദൃശവാക്യങ്ങൾ 10:8

ജ്ഞാനഹൃദയന്‍ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.

സദൃശവാക്യങ്ങൾ 11:8

നീതിമാന്‍ കഷ്ടത്തില്‍നിന്നു രക്ഷപ്പെടുന്നു; ദുഷ്ടന്‍ അവന്നു പകരം അകപ്പെടുന്നു.

സദൃശവാക്യങ്ങൾ 15:2

ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു. മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.

സദൃശവാക്യങ്ങൾ 18:6

മൂഢന്റെ അധരങ്ങള്‍ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.

സദൃശവാക്യങ്ങൾ 21:23

വായും നാവും സൂക്ഷിക്കുന്നവന്‍ തന്റെ പ്രാണനെ കഷ്ടങ്ങളില്‍നിന്നു സൂക്ഷിക്കുന്നു.

സഭാപ്രസംഗി 7:18

നീ ഇതു പിടിച്ചുകൊണ്ടാല്‍ കൊള്ളാം; അതിങ്കല്‍നിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തന്‍ ഇവ എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുപോരും.

ദാനിയേൽ 6:24

പിന്നെ രാജാവിന്റെ കല്പനയാല്‍, അവന്‍ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളഞ്ഞു; അവര്‍ ഗുഹയുടെ അടിയില്‍ എത്തുമ്മുമ്പെ സിംഹങ്ങള്‍ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകര്‍ത്തുകളഞ്ഞു.

മത്തായി 27:25

അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.

റോമർ 8:35

ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിക്കുന്നതാര്‍? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?

2 പത്രോസ് 2:9

കര്‍ത്താവു ഭക്തന്മാരെ പരീക്ഷയില്‍നിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാല്‍ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കര്‍ത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ,

Interlinear

Choose Theme