Home Bibles സദൃശവാക്യങ്ങൾ 12:1 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 12:1 · മലയാളം ബൈബിൾ

പ്രബോധനം ഇഷ്ടപ്പെടുന്നവന്‍ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായന്‍ .

Cross references

ലേവ്യപുസ്തകം 13:10

പുരോഹിതന്‍ അവനെ നോക്കേണം; ത്വക്കിന്മേല്‍ വെളുത്ത തിണര്‍പ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണര്‍പ്പില്‍ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താല്‍

സങ്കീർത്തനങ്ങൾ 32:9

നിങ്ങള്‍ ബുദ്ധിയില്ലാത്ത കുതിരയെയും കോവര്‍കഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കില്‍ അവ നിനക്കു സ്വാധീനമാകയില്ല.

സങ്കീർത്തനങ്ങൾ 92:6

മൃഗപ്രായനായ മനുഷ്യന്‍ അതു അറിയുന്നില്ല; മൂഢന്‍ അതു ഗ്രഹിക്കുന്നതുമില്ല.

സങ്കീർത്തനങ്ങൾ 119:27

എന്റെ വഴികളെ ഞാന്‍ വിവരിച്ചപ്പോള്‍ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

സങ്കീർത്തനങ്ങൾ 119:97

സകലസമ്പൂര്‍ത്തിക്കും ഞാന്‍ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീര്‍ണ്ണമായിരിക്കുന്നു.മേം.

സങ്കീർത്തനങ്ങൾ 141:5

ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളില്‍ ഇടപെടുവാന്‍ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാന്‍ കഴിക്കയുമരുതേ.

സദൃശവാക്യങ്ങൾ 2:10

ജ്ഞാനം നിന്റെ ഹൃദയത്തില്‍ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും.

സദൃശവാക്യങ്ങൾ 5:12

അയ്യോ! ഞാന്‍ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.

സദൃശവാക്യങ്ങൾ 8:17

എന്നെ സ്നേഹിക്കുന്നവരെ ഞാന്‍ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവര്‍ എന്നെ കണ്ടെത്തും.

സദൃശവാക്യങ്ങൾ 8:32

ആകയാല്‍ മക്കളേ, എന്റെ വാക്കു കേട്ടുകൊള്‍വിന്‍ ; എന്റെ വഴികളെ പ്രമാണിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

സദൃശവാക്യങ്ങൾ 9:7

പരിഹാസിയെ ശാസിക്കുന്നവന്‍ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭര്‍ത്സിക്കുന്നവന്നു കറ പറ്റുന്നു.

സദൃശവാക്യങ്ങൾ 10:8

ജ്ഞാനഹൃദയന്‍ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.

സദൃശവാക്യങ്ങൾ 15:10

സന്മാര്‍ഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവന്‍ മരിക്കും.

സദൃശവാക്യങ്ങൾ 18:1

കൂട്ടംവിട്ടു നടക്കുന്നവന്‍ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവന്‍ കയര്‍ക്കുംന്നു.

യേശയ്യാവ് 1:3

കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.

2 തെസ്സലോനിക്ക്യർ 2:10

അവര്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നേ അങ്ങനെ ഭവിക്കും.

Interlinear

Choose Theme