Home Bibles സംഖ്യാപുസ്തകം 33:54 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 33:54 · മലയാളം ബൈബിൾ

നിങ്ങള്‍ കുടുംബംകുടുംബമായി ദേശം ചീട്ടിട്ടു അവകാശമാക്കേണം; ആളേറെയുള്ളവര്‍ക്കും ഏറെയും കുറെയുള്ളവകൂ കുറെയും അവകാശം കൊടുക്കേണം; അവന്നവന്നു ചീട്ടു എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങള്‍ക്കു അവകാശം ലഭിക്കേണം.

Cross references

സംഖ്യാപുസ്തകം 26:53

ഇവര്‍ക്കും ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം.

സംഖ്യാപുസ്തകം 26:54

ആളേറെയുള്ളവര്‍ക്കും അവകാശം ഏറെയും ആള്‍ കുറവുള്ളവര്‍ക്കും അവകാശം കുറെച്ചും കൊടുക്കേണം; ഔരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.

സംഖ്യാപുസ്തകം 26:55

ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവര്‍ക്കും അവകാശം ലഭിക്കേണം.

സംഖ്യാപുസ്തകം 35:8

യിസ്രായേല്‍മക്കളുടെ അവകാശത്തില്‍നിന്നു ജനമേറിയവര്‍ ഏറെയും ജനം കുറഞ്ഞവര്‍ കുറെയും പട്ടണങ്ങള്‍ കൊടുക്കേണം; ഔരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന്നു ഒത്തവണ്ണം ലേവ്യര്‍ക്കും പട്ടണങ്ങളെ കൊടുക്കേണം.

യോശുവ 15:1

യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഔഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീന്‍ മരുഭൂമിവരെ തന്നേ.

യോശുവ 16:1

യോസേഫിന്റെ മക്കള്‍ക്കു കിട്ടിയ അവകാശംയെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്‍ തുടങ്ങി കിഴക്കു യെരീഹോവെള്ളത്തിങ്കല്‍ മരുഭൂമിയില്‍ തന്നേ തുടങ്ങി യെരീഹോവില്‍നിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി

യോശുവ 17:1

യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന്നും ഔഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീര്‍ യുദ്ധവീരനായിരുന്നതുകൊണ്ടു അവന്നു ഗിലെയാദും ബാശാനും ലഭിച്ചു.

യോശുവ 18:11

ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി നറുകൂ വന്നു; അവരുടെ അവകാശത്തിന്റെ അതിര്‍ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ കിടക്കുന്നു.

Interlinear

Choose Theme