ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവര്‍ രമെസേസില്‍നിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാള്‍ യിസ്രായേല്‍മക്കള്‍ എല്ലാമിസ്രയീമ്യരും കാണ്‍കെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
Cross references
അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാര്‍പ്പിച്ചു; ഫറവോന്‍ കല്പിച്ചതുപോലെ അവര്‍ക്കും മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്തു അവകാശവും കൊടുത്തു.
അങ്ങനെ കഠിനവേലകളാല്‍ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേല്‍ ഊഴിയവിചാരകന്മാരെ ആക്കി; അവര്‍ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.
ഈ മാസം നിങ്ങള്‍ക്കു മാസങ്ങളുടെ ആരംഭമായി ആണ്ടില്‍ ഒന്നാം മാസം ആയിരിക്കേണം.
എന്നാല്‍ യിസ്രായേല്‍മക്കള്‍, കുട്ടികള്‍ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാര്‍ കാല്‍നടയായി റമസേസില്‍നിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു.
ആബീബ് മാസം ഈ തിയ്യതി നിങ്ങള്‍ പുറപ്പെട്ടു പോന്നു.
യഹോവ മിസ്രയീംരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ യിസ്രായേല്‍മക്കളെ പിന്‍ തുടര്‍ന്നു. എന്നാല്‍ യിസ്രായേല്‍മക്കള്‍ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.
അവര്‍ പുറപ്പെട്ടപ്പോള്‍ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേല്‍ വീണിരുന്നു.
നിങ്ങള്‍ ബദ്ധപ്പാടോടെ പോകയില്ല, ഔടിപ്പോകയുമില്ല; യഹോവ നിങ്ങള്‍ക്കു മുന്‍ പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങള്‍ക്കു പിന്‍ പട ആയിരിക്കും
തകര്‍ക്കുംന്നവന്‍ അവര്‍ക്കും മുമ്പായി പുറപ്പെടുന്നു; അവര്‍ തകര്‍ത്തു ഗോപുരത്തില്‍കൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവു അവര്‍ക്കും മുമ്പായും യഹോവ അവരുടെ തലെക്കലും നടക്കും.