അങ്ങനെ കഠിനവേലകളാല്‍ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേല്‍ ഊഴിയവിചാരകന്മാരെ ആക്കി; അവര്‍ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.
Cross references
അപ്പോള്‍ അവന്‍ അബ്രാമിനോടുനിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവര്‍ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊള്‍ക.
അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാര്‍പ്പിച്ചു; ഫറവോന്‍ കല്പിച്ചതുപോലെ അവര്‍ക്കും മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്തു അവകാശവും കൊടുത്തു.
ആ കാലത്തു മോശെ മുതിര്‍ന്നശേഷം അവന്‍ തന്റെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരില്‍ ഒരു എബ്രായനെ ഒരു മിസ്രയീമ്യന്‍ അടിക്കുന്നതു കണ്ടു.
യഹോവ അരുളിച്ചെയ്തതുമിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ കണ്ടു കണ്ടു; ഊഴിയവിചാരകന്മാര്‍ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാന്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നു.
മിസ്രയീംരാജാവു അവരോടുമോശേ, അഹരോനേ, നിങ്ങള്‍ ജനങ്ങളെ വേല മിനക്കെടുത്തുന്നതു എന്തു? നിങ്ങളുടെ ഊഴിയ വേലെക്കു പോകുവിന്‍ എന്നു പറഞ്ഞു.
എങ്കിലും ഇഷ്ടികയുടെ കണകൂ മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേല്‍ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവര്‍ മടിയന്മാര്‍; അതുകൊണ്ടാകുന്നുഞങ്ങള്‍ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു.
അതുകൊണ്ടു യിസ്രായേല്‍മക്കളുടെ പ്രാമണികള്‍ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു?
അതുകൊണ്ടു നീ യിസ്രായേല്‍ മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഞാന്‍ യഹോവ ആകുന്നു; ഞാന്‍ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയില്‍നിന്നു ഉദ്ധരിച്ചു അവരുടെ അടിമയില്‍ നിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികള്‍കൊണ്ടും നിങ്ങളെ വീണ്ടെടുക്കും.
ഞങ്ങള്‍ക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമില്‍ പോയി ഏറിയ കാലം പാര്‍ത്തുമിസ്രയീമ്യര്‍ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.
എന്നാല്‍ മിസ്രയീമ്യര്‍ ഞങ്ങളോടു തിന്മ ചെയ്തു ഞങ്ങളെ പീഡിപ്പിച്ചു ഞങ്ങളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
തദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകര്‍ക്കുംള്ള പട്ടണങ്ങളും ശലോമോന്‍ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തില്‍ എല്ലാടവും പണിവാന്‍ ആഗ്രഹിച്ചതൊക്കെയും പണിതു
അവന്‍ മരുഭൂമിയില്‍ തദ്മോരും ഹമാത്തില്‍ അവന്‍ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു.
നിങ്ങള്‍ തൊഴുത്തുകളുടെ ഇടയില്‍ കിടക്കുമ്പോള്‍ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകള്‍ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
ഞാന്‍ അവന്റെ തോളില്‍നിന്നു ചുമടുനീക്കി; അവന്റെ കൈകള്‍ കൊട്ട വിട്ടു ഒഴിഞ്ഞു.
അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
ആരോഹണഗീതം.
യിസ്രായേല്‍ പറയേണ്ടതെന്തെന്നാല്‍അവര്‍ എന്റെ ബാല്യംമുതല്‍ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആര്‍ക്കും നില്‍ക്കാം?