Home Bibles സംഖ്യാപുസ്തകം 27:2 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 27:2 · മലയാളം ബൈബിൾ

അവര്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ മോശെയുടെയും എലെയാസാര്‍പുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സര്‍വ്വ സഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാല്‍

Cross references

പുറപ്പാട് 18:13

പിറ്റെന്നാള്‍ മോശെ ജനത്തിന്നു ന്യായം വിധിപ്പാന്‍ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റും നിന്നു.

പുറപ്പാട് 18:19

ആകയാല്‍ എന്റെ വാക്കു കേള്‍ക്ക; ഞാന്‍ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന്നുവേണ്ടി ദൈവസന്നിധിയില്‍ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയില്‍ കൊണ്ടുചെല്ലുക.

പുറപ്പാട് 18:22

അവര്‍ എല്ലാസമയത്തും ജനത്തിന്നു ന്യായം വിധിക്കട്ടെ; വലിയ കാര്യം ഒക്കെയും അവര്‍ നിന്റെ അടുക്കല്‍ കൊണ്ടുവരട്ടെ; ചെറിയ കാര്യം ഒക്കെയും അവര്‍ തന്നേ തീര്‍ക്കട്ടെ; ഇങ്ങനെ അവര്‍ നിന്നോടുകൂടെ വഹിക്കുന്നതിനാല്‍ നിനക്കു ഭാരം കുറയും.

സംഖ്യാപുസ്തകം 9:6

എന്നാല്‍ ഒരു മനുഷ്യന്റെ ശവത്താല്‍ അശുദ്ധരായിത്തീര്‍ന്നിട്ടു ആ നാളില്‍ പെസഹ ആചരിപ്പാന്‍ കഴിയാത്ത ചിലര്‍ ഉണ്ടായിരുന്നു; അവര്‍ അന്നുതന്നേ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്നു അവനോടു

സംഖ്യാപുസ്തകം 15:33

അവന്‍ വിറകു പെറുക്കുന്നതു കണ്ടവര്‍ അവനെ മോശെയുടെയും അഹരോന്റെയും സര്‍വ്വസഭയുടെയും അടുക്കല്‍ കൊണ്ടുവന്നു.

സംഖ്യാപുസ്തകം 27:21

അവന്‍ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്‍ക്കേണം; അവന്‍ അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും അവന്റെ വാക്കുപ്രകാരം വരികയും വേണം.

സംഖ്യാപുസ്തകം 36:1

യോസേഫിന്റെ മക്കളുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാര്‍ അടുത്തുവന്നു മോശെയുടെയും യിസ്രായേല്‍മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു

ആവർത്തനം 17:8

നിന്റെ പട്ടണങ്ങളില്‍ കുലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങിനെയുള്ള ആവലാധികാര്യങ്ങളില്‍ വല്ലതും വിധിപ്പാന്‍ നിനക്കു പ്രയാസം ഉണ്ടായാല്‍ നീ പുറപ്പെട്ടു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകേണം.

എസ്രാ 7:5

അവന്‍ ബുക്കിയുടെ മകന്‍ ; അവന്‍ അബീശൂവയുടെ മകന്‍ ; അവന്‍ ഫീനെഹാസിന്റെ മകന്‍ ; അവന്‍ എലെയാസാരിന്റെ മകന്‍ ; അവന്‍ മഹാപുരോഹിതനായ അഹരോന്റെ മകന്‍ .

Interlinear

Choose Theme