പിറ്റെന്നാള്‍ മോശെ ജനത്തിന്നു ന്യായം വിധിപ്പാന്‍ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റും നിന്നു.
Cross references
വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളില്‍ ഇരിക്കുന്നവരേ, കാല്‍നടയായി പോകുന്നവരേ, വര്‍ണ്ണിപ്പിന്‍ !
ഞാന്‍ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്‍ക്കല്‍ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വേക്കുമ്പോള്‍
അങ്ങനെ ദയയാല്‍ സിംഹാസനം സ്ഥിരമായ്‍വരും; അതിന്മേല്‍ ദാവീദിന്റെ കൂടാരത്തില്‍നിന്നു ഒരുത്തന്‍ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാന്‍ വേഗതയുള്ളവനായും നേരോടെ ഇരിക്കും.
ജാതികള്‍ ഉണര്‍ന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും.
“ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു.
പ്രബോധനത്തില്‍, ദാനം ചെയ്യുവന്‍ ഏകാഗ്രതയോടെ, ഭരിക്കുന്നവന്‍ ഉത്സാഹത്തോടെ, കരുണചെയ്യുന്നവന്‍ പ്രസന്നതയോടെ ആകട്ടെ.
അതുകൊണ്ടു നിങ്ങള്‍ നികുതിയും കൊടുക്കുന്നു. അവര്‍ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു.