Home Bibles സംഖ്യാപുസ്തകം 22:9 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 22:9 · മലയാളം ബൈബിൾ

ദൈവം ബിലെയാമിന്റെ അടുക്കല്‍വന്നുനിന്നോടുകൂടെയുള്ള ഈ മനുഷ്യര്‍ ആരെന്നു ചോദിച്ചു.

Cross references

ഉല്പത്തി 3:9

യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുനീ എവിടെ എന്നു ചോദിച്ചു.

ഉല്പത്തി 4:9

പിന്നെ യഹോവ കയീനോടുനിന്റെ അനുജനായ ഹാബെല്‍ എവിടെ എന്നു ചോദിച്ചതിന്നുഞാന്‍ അറിയുന്നില്ല; ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനോ എന്നു അവന്‍ പറഞ്ഞു.

ഉല്പത്തി 16:8

സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവള്‍ഞാന്‍ എന്റെ യജമാനത്തി സാറായിയെ വിട്ടു ഔടിപ്പോകയാകുന്നു എന്നു പറഞ്ഞു.

ഉല്പത്തി 20:3

എന്നാല്‍ രാത്രിയില്‍ ദൈവം സ്വപ്നത്തില്‍ അബീമേലെക്കിന്റെ അടുക്കല്‍ വന്നു അവനോടുനീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവള്‍ ഒരു പുരുഷന്റെ ഭാര്യ എന്നു അരുളിച്ചെയ്തു.

ഉല്പത്തി 31:24

എന്നാല്‍ ദൈവം രാത്രി സ്വപ്നത്തില്‍ അരാമ്യനായ ലാബാന്റെ അടുക്കല്‍ വന്നു അവനോടുനീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക എന്നു കല്പിച്ചു.

ഉല്പത്തി 41:25

അപ്പോള്‍ യോസേഫ് ഫറവോനോടു പറഞ്ഞതുഫറവോന്റെ സ്വപ്നം ഒന്നുതന്നേ; താന്‍ ചെയ്‍വാന്‍ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു.

പുറപ്പാട് 4:2

യഹോവ അവനോടുനിന്റെ കയ്യില്‍ ഇരിക്കുന്നതു എന്തു എന്നു ചോദിച്ചു. ഒരു വടി എന്നു അവന്‍ പറഞ്ഞു.

സംഖ്യാപുസ്തകം 22:20

രാത്രിയില്‍ ദൈവം ബിലെയാമിന്റെ അടുക്കല്‍ വന്നുഇവര്‍ നിന്നെ വിളിപ്പാന്‍ വന്നിരിക്കുന്നു എങ്കില്‍ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാല്‍ ഞാന്‍ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.

2 രാജാക്കന്മാർ 20:14

എന്നാല്‍ യെശയ്യാപ്രവാചകന്‍ ഹിസ്കീയാരാജാവിന്റെ അടുക്കല്‍ വന്നു അവനോടുഈ പുരുഷന്മാര്‍ എന്തു പറഞ്ഞു? അവര്‍ എവിടെ നിന്നു നിന്റെ അടുക്കല്‍ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവുഅവര്‍ ദൂരദേശത്തുനിന്നു, ബാബേലില്‍നിന്നു വന്നു എന്നു പറഞ്ഞു.

ദാനിയേൽ 2:45

കൈ തൊടാതെ ഒരു കല്ലു പര്‍വ്വതത്തില്‍നിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകര്‍ത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോമഹാദൈവം മേലാല്‍ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അര്‍ത്ഥം സത്യവും ആകുന്നു.

ദാനിയേൽ 4:31

ഈ വാക്കു രാജാവിന്റെ വായില്‍ ഇരിക്കുമ്പോള്‍ തന്നേ, സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാല്‍നെബൂഖദ് നേസര്‍രാജാവേ, നിന്നോടു ഇതു കല്പിക്കുന്നുരാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.

മത്തായി 7:22

കര്‍ത്താവേ, കര്‍ത്താവേ, നിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും.

മത്തായി 24:24

കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.

യോഹന്നാൻ 11:51

ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേര്‍ക്കേണ്ടതിന്നും തന്നേ.

Interlinear

Choose Theme