യിസ്സാഖാരിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
Cross references
അപ്പോള്‍ ലേയാഞാന്‍ എന്റെ ദാസിയെ എന്റെ ഭര്‍ത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാര്‍ എന്നു പേരിട്ടു.
ഹെസ്രോന്‍ , ഹാമൂല്‍. യിസ്സാഖാരിന്റെ പുത്രന്മാര്‍തോലാ, പുവ്വാ, യോബ്, ശിമ്രോന്‍ .
യിസ്സാഖാര്‍ അസ്ഥിബലമുള്ള കഴുത; അവന്‍ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു.
അവന്റെ അരികെ യിസ്സാഖാര്‍ഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കള്‍ക്കു സൂവാരിന്റെ മകന്‍ നെഥനയേല്‍ പ്രഭു ആയിരിക്കേണം.
ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോള്‍ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചുംദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നു എന്നേ പറയാവു.
യിസ്സാഖാരിന്റെ പുത്രന്മാര്‍ കുടുംബം കുടുംബമായി ആരെന്നാല്‍തോലാവില്‍ നിന്നു തോലാവ്യകുടുംബം; പൂവയില്‍നിന്നു പൂവ്യകുടുംബം;