പുരോഹിതന്മാരില്‍ഹോബയുടെ മക്കള്‍, ഹക്കോസ്സിന്റെ മക്കള്‍, ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിന്‍ പ്രകാരം വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.
Cross references
ദാവീദ് മഹനയീമില്‍ എത്തിയപ്പോള്‍ അമ്മോന്യരുടെ രബ്ബയില്‍നിന്നു നാഹാശിന്റെ മകന്‍ ശോബി, ലോ-ദെബാരില്‍നിന്നു അമ്മീയേലിന്റെ മകന്‍ മാഖീര്‍, രോഗെലീമില്‍നിന്നു ഗിലെയാദ്യന്‍ ബര്‍സില്ലായി എന്നിവര്‍
ഗിലെയാദ്യനായ ബര്‍സില്ലായിയും രോഗെലീമില്‍നിന്നു വന്നു, രാജാവിനെ യോര്‍ദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാന്‍ അവനോടുകൂടെ യോര്‍ദ്ദാന്‍ കടന്നു.
എന്നാല്‍ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ മക്കള്‍ക്കു നീ ദയകാണിക്കേണം; അവര്‍ നിന്റെ മേശയിങ്കല്‍ ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തില്‍ ഇരിക്കട്ടെ; നിന്റെ സഹോദരനായ അബ്ശാലോമിന്റെ മുമ്പില്‍നിന്നു ഞാന്‍ ഔടിപ്പോകുമ്പോള്‍ അവര്‍ അങ്ങനെ തന്നേ എന്നോടും പെരുമാറി.
ഇവര്‍ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.
അവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകന്‍ മെരേമോത്ത് അറ്റകുറ്റം തീര്‍ത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകന്‍ മെശുല്ലാം അറ്റകുറ്റം തീര്‍ത്തു. അവരുടെ അപ്പുറം ബാനയുടെ മകന്‍ സാദോക്ക്‍ അറ്റകുറ്റം തീര്‍ത്തു.