Home Bibles നെഹെമ്യാവ് 3:4 · മലയാളം ബൈബിൾ
നെഹെമ്യാവ് 3:4 · മലയാളം ബൈബിൾ

അവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകന്‍ മെരേമോത്ത് അറ്റകുറ്റം തീര്‍ത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകന്‍ മെശുല്ലാം അറ്റകുറ്റം തീര്‍ത്തു. അവരുടെ അപ്പുറം ബാനയുടെ മകന്‍ സാദോക്ക്‍ അറ്റകുറ്റം തീര്‍ത്തു.

Cross references

എസ്രാ 2:61

ഇവര്‍ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.

എസ്രാ 8:33

നാലാം ദിവസം ഞങ്ങള്‍ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍ ഊരീയാപുരോഹിതന്റെ മകനായ മെരേമോത്തിന്റെ കയ്യില്‍ തൂക്കിക്കൊടുത്തു; അവനോടു കൂടെ ഫീനെഹാസിന്റെ മകനായ എലെയാസാരും അവരോടുകൂടെ യേശുവയുടെ മകനായ യോസാബാദ്, ബിന്നൂവിയുടെ മകനായ നോവദ്യാവു എന്നീ ലേവ്യരും ഉണ്ടായിരുന്നു.

നെഹെമ്യാവ് 3:21

അതിന്റെ ശേഷം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകന്‍ മെരേമോത്ത് എല്യാശീബിന്റെ വീട്ടുവാതില്‍ തുടങ്ങി എല്യാശീബിന്റെ വീട്ടിന്റെ അറ്റംവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.

നെഹെമ്യാവ് 3:30

അതിന്റെശേഷം ശേലെമ്യാവിന്റെ മകന്‍ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകന്‍ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകന്‍ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീര്‍ത്തു.

നെഹെമ്യാവ് 6:18

അവന്‍ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകന്‍ ആയിരുന്നതുകൊണ്ടും അവന്റെ മകന്‍ യോഹാനാന്‍ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദയില്‍ അനേകര്‍ അവനുമായി സത്യബന്ധം ചെയ്തിരുന്നു.

നെഹെമ്യാവ് 7:63

പുരോഹിതന്മാരില്‍ഹോബയുടെ മക്കള്‍, ഹക്കോസ്സിന്റെ മക്കള്‍, ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിന്‍ പ്രകാരം വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.

നെഹെമ്യാവ് 10:7

അബീയാവു, മീയാമീന്‍ , മയസ്യാവു, ബില്‍ഗായി, ശെമയ്യാവു; ഇവര്‍ പുരോഹിതന്മാര്‍.

നെഹെമ്യാവ് 10:15

അദോനീയാവു, ബിഗ്വായി, ആദീന്‍ ,

Interlinear

Choose Theme