Home Bibles 2 ദിനവൃത്താന്തം 29:7 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 29:7 · മലയാളം ബൈബിൾ

അവര്‍ മണ്ഡപത്തിന്റെ വാതിലുകള്‍ അടെച്ചു, വിളകൂ കെടുത്തി, വിശുദ്ധമന്ദിരത്തില്‍ യിസ്രായേലിന്റെ ദൈവത്തിന്നു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.

Cross references

പുറപ്പാട് 29:38

യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണ്ടതു എന്തെന്നാല്‍ദിവസന്തോറും നിരന്തരം ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിന്‍ കുട്ടി;

പുറപ്പാട് 30:7

അഹരോന്‍ അതിന്മേല്‍ സുഗന്ധധൂപം കാട്ടേണം; അവന്‍ ദിനംപ്രതി കാലത്തു ദീപം തുടെക്കുമ്പോള്‍ അങ്ങനെ ധൂപം കാട്ടേണം.

ലേവ്യപുസ്തകം 24:2

ദീപങ്ങള്‍ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന്നു യിസ്രായേല്‍മക്കള്‍ നിലവിളക്കിന്നു ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കല്‍ കൊണ്ടുവരേണമെന്നു അവരോടു കല്പിക്ക.

ലേവ്യപുസ്തകം 24:4

അവന്‍ നിത്യവും യഹോവയുടെ സന്നിധിയില്‍ തങ്കനിലവിളക്കിന്മേല്‍ ദീപങ്ങള്‍ ഒരുക്കിവെക്കേണം.

2 രാജാക്കന്മാർ 16:17

ആഹാസ്രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെ മേല്‍നിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേല്‍ വെച്ചു.

2 ദിനവൃത്താന്തം 28:24

ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ എടുത്തു ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടെച്ചു, യഹോവയുടെ ആലയത്തിന്റെ വാതിലുകള്‍ അടെച്ചുകളഞ്ഞു യെരൂശലേമിന്റെ ഔരോ മൂലയിലും ബലിപീഠങ്ങള്‍ ഉണ്ടാക്കി.

2 ദിനവൃത്താന്തം 29:3

അവന്‍ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടില്‍ ഒന്നാം മാസത്തില്‍ യഹോവയുടെ ആലയത്തിന്റെ വാതിലുകള്‍ തുറന്നു അറ്റകുറ്റം തീര്‍ത്തു.

മലാഖി 1:10

നിങ്ങള്‍ എന്റെ യാഗപീഠത്തിന്മേല്‍ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിന്നു നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടെച്ചുകളഞ്ഞാല്‍ കൊള്ളായിരുന്നു; എനിക്കു നിങ്ങളില്‍ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യില്‍ നിന്നു ഞാന്‍ വഴിപാടു കൈക്കൊള്‍കയുമില്ല.

Interlinear

Choose Theme