ഊസായിയുടെ മകന് പാലാല് കോണിന്നും കാരാഗൃഹത്തിന്റെ മുറ്റത്തോടു ചേര്ന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നിലക്കുന്ന ഉന്നതഗോപുരത്തിന്നും നേരെ അറ്റകുറ്റം തീര്ത്തു; അതിന്റെശേഷം പരോശിന്റെ മകന് പെദായാവു അറ്റകുറ്റം തീര്ത്തു.
Cross references
പരോശിന്റെ മക്കള് രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
പരോശിന്റെ മക്കള് രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
ഈ ആവശ്യത്തിന്നു ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തില് എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിത്ഥ്യാവു, ശേമാ, അനായാവു, ഊരീയാവു, ഹില്ക്കീയാവു, മയസേയാവു എന്നിവരും ഇടത്തു ഭാഗത്തു പെദായാവു, മീശായേല്, മല്ക്കീയാവു, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യ്യാവു, മെശുല്ലാം എന്നിവരും നിന്നു.
അങ്ങനെ സ്തോത്രഗാനക്കാരുടെ കൂട്ടം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളില് പാതിപേരും നിന്നു.
യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാന് അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവര് വ്യഭിചാരം ചെയ്തു വ്യാജത്തില് നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവര് ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികള് ഗൊമോറ പോലെയും ഇരിക്കുന്നു.
അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവര്ത്തിപ്പാന് നിര്ണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവന് തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
ബാബേല്രാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും അവന്റെ ആധിപത്യത്തിന് കീഴുള്ള സകല ഭൂരാജ്യങ്ങളും സകല ജാതികളും യെരൂശലേമിനോടും അതിന്റെ എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്, യിരെമ്യാവിന്നു യഹോവയിങ്കല്നിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്
പുറത്തു ചെല്ലുവാന് നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിതു
അവര് മിസ്പയില് ഗെദല്യാവിന്റെ അടുക്കല്വന്നുനെഥന്യാവിന്റെ മകനായ യിശ്മായേല്, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും തന് ഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാര്, മയഖാഥ്യന്റെ മകനായ യെസന്യാവു എന്നിവരും അവരുടെ ആളുകളും തന്നേ.
നിന്നെ കൊന്നുകളയേണ്ടതിന്നു അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അഹീക്കാമിന്റെ മകനായ ഗെദല്യാവോ അവരുടെ വാക്കു വിശ്വസിച്ചില്ല.
നീയോ, ഏദെര് ഗോപുരമേ, സീയോന് പുത്രിയുടെ ഗിരിയേ, നിനക്കു വരുംപൂര്വ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്കു വരും.