Home Bibles നെഹെമ്യാവ് 2:14 · മലയാളം ബൈബിൾ
നെഹെമ്യാവ് 2:14 · മലയാളം ബൈബിൾ

പിന്നെ ഞാന്‍ ഉറവു വാതില്‍ക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു; എന്നാല്‍ ഞാന്‍ കയറിയിരുന്ന മൃഗത്തിന്നു കടന്നുപോകുവാന്‍ സ്ഥലം പോരാതിരുന്നു.

Cross references

2 രാജാക്കന്മാർ 18:17

എങ്കിലും അശ്ശൂര്‍ രാജാവു തര്‍ത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശില്‍നിന്നു ഹിസ്കീയാരാജാവിന്റെ അടുക്കല്‍ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരെ അയച്ചു; അവര്‍ പുറപ്പെട്ടു യെരൂശലേമില്‍ വന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.

2 രാജാക്കന്മാർ 20:20

ഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകല പരാക്രമപ്രവൃത്തികളും അവന്‍ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

2 ദിനവൃത്താന്തം 32:30

ഈ യെഹിസ്കീയാവു തന്നേ ഗീഹോന്‍ വെള്ളത്തിന്റെ മേലത്തെ ഒഴുകൂ തടുത്തു ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറെ ഭാഗത്തു താഴോട്ടു വരുത്തി. അങ്ങനെ യെഹിസ്കീയാവു തന്റെ സകല പ്രവര്‍ത്തികളിലും കൃതാര്‍ത്ഥനായിരുന്നു.

നെഹെമ്യാവ് 3:15

ഉറവുവാതില്‍ മിസ്പാദേശത്തിന്റെ പ്രഭുവായ കൊല്‍-ഹോസെയുടെ മകനായ ശല്ലൂന്‍ അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിതു മേച്ചല്‍ കഴിച്ചു കതകും ഔടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്റെ നീര്‍പ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തില്‍ നിന്നു ഇറങ്ങുന്ന കല്പടിവരെ തീര്‍ത്തു.

നെഹെമ്യാവ് 3:16

അവന്റെ അപ്പുറം ബേത്ത് സൂര്‍ദേശത്തിന്റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകന്‍ നെഹെമ്യാവു ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീര്‍ത്തു.

നെഹെമ്യാവ് 12:37

സ്തോത്രഗാനക്കാരുടെ രണ്ടാം കൂട്ടം അവര്‍ക്കും എതിരെ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തില്‍ പാതിയും മതിലിന്മേല്‍ ചൂളഗോപുരത്തിന്നു അപ്പുറം വിശാലമതില്‍വരെയും എഫ്രയീംവാതിലിന്നപ്പുറം

Interlinear

Choose Theme