Home Bibles നെഹെമ്യാവ് 2:13 · മലയാളം ബൈബിൾ
നെഹെമ്യാവ് 2:13 · മലയാളം ബൈബിൾ

ഞാന്‍ രാത്രിയില്‍ താഴ്വരവാതില്‍ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതില്‍ക്കലും ചെന്നു യെരൂശലേമിന്റെ മതില്‍ ഇടിഞ്ഞുകിടക്കുന്നതും വാതിലുകള്‍ തീവെച്ചു ചുട്ടിരിക്കുന്നതും കണ്ടു.

Cross references

2 ദിനവൃത്താന്തം 26:9

ഉസ്സീയാവു യെരൂശലേമില്‍ കോണ്‍വാതില്‍ക്കലും താഴ്വരവാതില്‍ക്കലും തിരിവിങ്കലും ഗോപുരങ്ങള്‍ പണിതു ഉറപ്പിച്ചു.

നെഹെമ്യാവ് 1:3

അതിന്നു അവര്‍ എന്നോടുപ്രവാസത്തില്‍നിന്നു തെറ്റി ഒഴിഞ്ഞുപോയി ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതില്‍ ഇടിഞ്ഞും അതിന്റെ വാതിലുകള്‍ തീവെച്ചു ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.

നെഹെമ്യാവ് 2:3

അപ്പോള്‍ ഞാന്‍ ഏറ്റവും ഭയപ്പെട്ടു രാജാവിനോടുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകള്‍ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു.

നെഹെമ്യാവ് 2:15

രാത്രിയില്‍ തന്നേ ഞാന്‍ തോട്ടിന്റെ അരികത്തുകൂടി ചെന്നു മതില്‍ നോക്കി കണ്ടു താഴ്വരവാതിലിന്‍ വഴിയായി മടങ്ങിപ്പോന്നു.

നെഹെമ്യാവ് 2:17

അനന്തരം ഞാന്‍ അവരോടുയെരൂശലേം ശൂന്യമായും അതിന്റെ വാതിലുകള്‍ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനര്‍ത്ഥം നിങ്ങള്‍ കാണുന്നുവല്ലോ; വരുവിന്‍ ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതില്‍ പണിയുക എന്നു പറഞ്ഞു.

നെഹെമ്യാവ് 3:13

താഴ്വരവാതില്‍ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീര്‍ത്തുഅവര്‍ അതു പണിതു അതിന്റെ കതകും ഔടാമ്പലും അന്താഴവും ഇണക്കി കുപ്പ വാതില്‍വരെ മതില്‍ ആയിരം മുഴം കേടുപോക്കി.

നെഹെമ്യാവ് 3:14

കുപ്പവാതില്‍ ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകന്‍ മല്‍ക്കീയാവു അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിതു അതിന്റെ കതകും ഔടാമ്പലും അന്താഴവും ഇണക്കി.

നെഹെമ്യാവ് 12:31

അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദാപ്രഭുക്കന്മാരില്‍ പാതിപേരും നടന്നു.

യിരെമ്യാവ് 5:10

അതിന്റെ മതിലുകളിന്മേല്‍ കയറി നശിപ്പിപ്പിന്‍ ; എങ്കിലും മുടിച്ചുകളയരുതു. അതിന്റെ കൊമ്പുകളെ നീക്കിക്കളവിന്‍ ; അവ യഹോവേക്കുള്ളവയല്ലല്ലോ.

Interlinear

Choose Theme