ആകയാല്‍ ഞാന്‍ അവരെ പ്രബോധിപ്പിച്ചുനിങ്ങള്‍ മതിലിന്നരികെ രാപാര്‍ക്കുംന്നതെന്തു? നിങ്ങള്‍ ഇനിയും അങ്ങനെ ചെയ്താല്‍ ഞാന്‍ നിങ്ങളെ പിടിക്കും എന്നു അവരോടു പറഞ്ഞു. ആ കാലംമുതല്‍ അവര്‍ ശബ്ബത്തില്‍ വരാതെയിരുന്നു.
Cross references
എന്നാല്‍ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യയാപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു കല്പിക്കേണ്ടതാകുന്നു.
പാപയാഗങ്ങള്‍ക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലില്‍ മൂന്നില്‍ ഒന്നു കൊടുക്കാമെന്നും ഞങ്ങള്‍ ഒരു ചട്ടം നിയമിച്ചു.
ആ കാലത്തു യെഹൂദയില്‍ ചിലര്‍ ശബ്ബത്തില്‍ മുന്തിരിച്ചകൂ ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്തു ചുമടുകയറ്റുന്നതും ശബ്ബത്തില്‍ വീഞ്ഞു, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായ ചുമടെല്ലാം യെരൂശലേമിലേക്കു ചുമന്നുകൊണ്ടു വരുന്നതും കണ്ടു; അവര്‍ ഭക്ഷണസാധനം വിലക്കുന്ന ദിവസത്തില്‍ ഞാന്‍ അവരെ പ്രബോധിപ്പിച്ചു.
വാഴുന്നവര്‍ സല്‍പ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാന്‍ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാല്‍ അവനോടു പുകഴ്ച ലഭിക്കും.
ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സല്‍പ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാല്‍ അയക്കപ്പെട്ടവര്‍ എന്നുവെച്ചു നാടുവാഴികള്‍ക്കും കീഴടങ്ങുവിന്‍ .