വാഴുന്നവര്‍ സല്‍പ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാന്‍ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാല്‍ അവനോടു പുകഴ്ച ലഭിക്കും.
Cross references
മനുഷ്യര്‍ക്കും തമ്മില്‍ വ്യവഹാരം ഉണ്ടായിട്ടു അവര്‍ ന്യായാസനത്തിങ്കല്‍ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോള്‍ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയുംവേണം.
ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.
രാജാവിന്റെ ഭീഷണം സിംഹഗര്‍ജ്ജനം പോലെ; അവനെ കോപിപ്പിക്കുന്നവന്‍ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.
അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കില്‍ നീ നിന്റെ സ്ഥലം വിട്ടുമാറരുതു; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാന്‍ കാരണമാകും.
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരില്‍നിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു.
നിന്റെ നന്മെക്കായിട്ടല്ലോ അവന്‍ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവന്‍ വാള്‍ വഹിക്കുന്നതു; അവന്‍ ദോഷം പ്രവര്‍ത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരന്‍ തന്നേ.
സകല മാനുഷനിയമത്തിന്നും കര്‍ത്താവിന്‍ നിമിത്തം കീഴടങ്ങുവിന്‍ .
നിങ്ങള്‍ നന്മ ചെയ്യുന്നതില്‍ ശൂഷ്കാന്തിയുള്ളവര്‍ ആകുന്നു എങ്കില്‍ നിങ്ങള്‍ക്കു ദോഷം ചെയ്യുന്നവന്‍ ആര്‍?