യെരൂശലേമില്‍ പാര്‍ത്ത സംസ്ഥാനത്തലവന്മാര്‍ ഇവരാകുന്നുയെഹൂദാനഗരങ്ങളില്‍ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാര്‍ത്തു.
Cross references
യിസ്രായേല്‍ മുഴുവനും വംശാവലിയായി ചാര്‍ത്തപ്പെട്ടിരുന്നു; അതു യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളില്‍നിന്നു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിതു
കേരോസിന്റെ മക്കള്‍, സീയാഹയുടെ മക്കള്‍, പാദോന്റെ മക്കള്‍,
യാലയുടെ മക്കള്‍, ദര്‍ക്കോന്റെ മക്കള്‍
ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പിടിച്ചുകൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തില്‍നിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികള്‍
ഇവര്‍ സെരുബ്ബാബേല്‍, യേശുവ, നെഹെമ്യാവു; അസര്‍യ്യാവു, രയമ്യാവു, നഹമാനി, മൊര്‍ദ്ദെഖായി, ബില്‍ശാന്‍ , മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിതു
പുരോഹിതന്മാര്‍യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കള്‍ തൊള്ളായിരത്തെഴുപത്തിമൂന്നു.
ലേവ്യര്‍ഹോദെവയുടെ മക്കളില്‍ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കള്‍ എഴുപത്തിനാലു.
ദൈവാലയദാസന്മാര്‍സീഹയുടെ മക്കള്‍, ഹസൂഫയുടെ മക്കള്‍, തബ്ബായോത്തിന്റെ മക്കള്‍, കേരോസിന്റെ മക്കള്‍,
ശലോമോന്റെ ദാസന്മാരുടെ മക്കള്‍; സോതായിയുടെ മക്കള്‍, സോഫേരെത്തിന്റെ മക്കള്‍,
അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ജനത്തില്‍ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു.
ശേഷം യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഔരോരുത്തന്‍ താന്താന്റെ അവകാശത്തില്‍ പാര്‍ത്തു.