Home Bibles മത്തായി 9:16 · മലയാളം ബൈബിൾ
മത്തായി 9:16 · മലയാളം ബൈബിൾ

കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുമാറില്ല; തുന്നിച്ചേര്‍ത്താല്‍ അതു കൊണ്ടു വസ്ത്രം കീറും; ചീന്തല്‍ ഏറ്റവും വല്ലാതെയായി തീരും.

Cross references

ഉല്പത്തി 33:14

യജമാനന്‍ അടിയന്നു മുമ്പായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്കു ഒത്തവണ്ണം ഞാന്‍ സാവധാനത്തില്‍ അവയെ നടത്തിക്കൊണ്ടു സേയീരില്‍ യജമാനന്റെ അടുക്കല്‍ വന്നുകൊള്ളാം എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 125:3

പര്‍വ്വതങ്ങള്‍ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതല്‍ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.

യേശയ്യാവ് 40:11

ഒരു ഇടയനെപ്പോലെ അവന്‍ തന്റെ ആട്ടിന്‍ കൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തില്‍ എടുത്തു മാര്‍വ്വിടത്തില്‍ ചേര്‍ത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.

ലൂക്കോസ് 5:36

ഒരു ഉപമയും അവരോടു പറഞ്ഞുആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേര്‍ത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും.

യോഹന്നാൻ 16:12

ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല.

1 കൊരിന്ത്യർ 3:1

എന്നാല്‍ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവില്‍ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാന്‍ കഴിഞ്ഞുള്ളു.

1 കൊരിന്ത്യർ 13:13

ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനിലക്കുന്നു; ഇവയില്‍ വലിയതോ സ്നേഹം തന്നേ.

Interlinear

Choose Theme