Home Bibles ഉല്പത്തി 33:14 · മലയാളം ബൈബിൾ
ഉല്പത്തി 33:14 · മലയാളം ബൈബിൾ

യജമാനന്‍ അടിയന്നു മുമ്പായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്കു ഒത്തവണ്ണം ഞാന്‍ സാവധാനത്തില്‍ അവയെ നടത്തിക്കൊണ്ടു സേയീരില്‍ യജമാനന്റെ അടുക്കല്‍ വന്നുകൊള്ളാം എന്നു പറഞ്ഞു.

Cross references

ഉല്പത്തി 32:3

അനന്തരം യാക്കോബ് എദോംനാടായ സേയീര്‍ദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കല്‍ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.

ഉല്പത്തി 32:4

അവരോടു കല്പിച്ചതു എന്തെന്നാല്‍എന്റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിന്‍ നിന്റെ അടിയാന്‍ യാക്കോബ് ഇപ്രകാരം പറയുന്നുഞാന്‍ ലാബാന്റെ അടുക്കല്‍ പരദേശിയായി പാര്‍ത്തു ഇന്നുവരെ അവിടെ താമസിച്ചു.

ആവർത്തനം 2:1

അനന്തരം യഹോവ എന്നോടു കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടല്‍ വഴിയായി മരുഭൂമിയിലേക്കു യാത്രപുറപ്പെട്ടു; നാം ഏറിയനാള്‍ സേയീര്‍പര്‍വ്വതത്തെ ചുറ്റിനടന്നു.

ന്യായാധിപന്മാർ 5:4

യഹോവേ, നീ സേയീരില്‍നിന്നു പുറപ്പെടുകയില്‍, ഏദോമ്യദേശത്തുകൂടി നീ നടകൊള്‍കയില്‍, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു,

2 ദിനവൃത്താന്തം 20:10

യിസ്രായേല്‍ മിസ്രയീംദേശത്തുനിന്നു വരുമ്പോള്‍ അവര്‍ അമ്മോന്യരേയും മോവാബ്യരേയും സേയീര്‍ പര്‍വ്വതക്കാരെയും ആക്രമിപ്പാന്‍ നീ അനുവാദം കൊടുത്തില്ലല്ലോ; അവര്‍ അവരെ നശിപ്പിക്കാതെ വിട്ടുമാറി.

യേശയ്യാവ് 40:11

ഒരു ഇടയനെപ്പോലെ അവന്‍ തന്റെ ആട്ടിന്‍ കൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തില്‍ എടുത്തു മാര്‍വ്വിടത്തില്‍ ചേര്‍ത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.

യെഹെസ്കേൽ 25:8

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ടു,

യെഹെസ്കേൽ 35:2

മനുഷ്യപുത്രാ, നീ സെയീര്‍ പര്‍വ്വതത്തിന്നു നേരെ മുഖം തിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു അതിനോടു പറയേണ്ടതു

മർക്കോസ് 4:33

അവന്‍ ഇങ്ങനെ പല ഉപമകളാല്‍ അവര്‍ക്കും കേള്‍പ്പാന്‍ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.

റോമർ 15:1

എന്നാല്‍ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മില്‍ തന്നേ പ്രസാദിക്കാതിരിക്കയും വേണം.

1 കൊരിന്ത്യർ 3:2

ഭക്ഷണമല്ല, പാല്‍ അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നതു; ഭക്ഷിപ്പാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങള്‍ ജഡികന്മാരല്ലോ.

1 കൊരിന്ത്യർ 9:19

ഇങ്ങനെ ഞാന്‍ കേവലം സ്വതന്ത്രന്‍ എങ്കിലും അധികംപേരെ നേടേണ്ടതിന്നു ഞാന്‍ എന്നെത്തന്നേ എല്ലാവര്‍ക്കും ദാസനാക്കി.

Interlinear

Choose Theme