“മനുഷ്യര്‍ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പില്‍ ചെയ്യാതിരിപ്പാന്‍ സൂക്ഷിപ്പിന്‍ ; അല്ലാഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല.
Cross references
അവന്‍ തന്റെ വസ്ത്രം പുതെച്ചു ഉറങ്ങി നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സൂര്യന്‍ അസ്തമിക്കുമ്പോള്‍ പണയം നീ അവന്നു മടക്കിക്കൊടുക്കേണം; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.
നീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്കാന്തി കാണ്‍ക എന്നു അവന്‍ പറഞ്ഞു; അങ്ങനെ അവനെ രഥത്തില്‍ കയറ്റി അവര്‍ ഔടിച്ചു പോയി.
എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂര്‍ണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവന്‍ വിട്ടുമാറിയതുമില്ല.
അവന്‍ വാരി വിതറി ദരിദ്രന്മാര്‍ക്കും കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയര്‍ന്നിരിക്കും.
സംഘം കൂടിവരുന്നതുപോലെ അവര്‍ നിന്റെ അടുക്കല്‍വന്നു എന്റെ ജനമായിട്ടു നിന്റെ മുമ്പില്‍ ഇരുന്നു നിന്റെ വചനങ്ങളെ കേള്‍ക്കുന്നു; എന്നാല്‍ അവര്‍ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവര്‍ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.
ആകയാല്‍ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്കു പ്രസാദമായിരിക്കട്ടെ; നീതിയാല്‍ പാപങ്ങളെയും ദരിദ്രന്മാര്‍ക്കും കൃപകാട്ടുന്നതിനാല്‍ അകൃത്യങ്ങളെയും പരിഹരിച്ചുകൊള്‍ക; അതിനാല്‍ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീര്‍ഘമായി നിലക്കും.
നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതുനിങ്ങള്‍ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയില്‍ നിങ്ങള്‍ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു?
അന്നാളില്‍ പ്രവാചകന്മാര്‍ പ്രവചിക്കയില്‍ ഔരോരുത്തന്‍ താന്താന്റെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന്നു അവര്‍ രോമമുള്ള മേലങ്കി ധരിക്കയുമില്ല.
അങ്ങനെ തന്നേ മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
ആകയാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവു സല്‍ഗുണപൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍ .”
രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
നിങ്ങള്‍ ഈവണ്ണം പ്രാര്‍ത്ഥിപ്പിന്‍ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
ഉപവസിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവര്‍ ഉപവസിക്കുന്നതു മനുഷ്യര്‍ക്കും വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവര്‍ക്കും പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
പ്രവാചകന്‍ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാന്‍ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും.
എന്നാല്‍ യേശു അവരോടു“നോക്കുവിന്‍ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊള്‍വിന്‍ എന്നു പറഞ്ഞു.”
മനുഷ്യ പുത്രന്‍ തന്റെ പിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്മാരുമായി വരും; അപ്പോള്‍ അവന്‍ ഔരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നലകും.
അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യര്‍ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു.
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ മനുഷ്യര്‍ക്കും സ്വര്‍ഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങള്‍ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാന്‍ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങള്‍ക്കു കടുമയേറിയ ശിക്ഷാവിധി വരും;)
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു
രാജാവു അവരോടുഎന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
അവന്‍ അവരോടുനോക്കുവിന്‍ , പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊള്‍വിന്‍ എന്നു കല്പിച്ചു.
ആകയാല്‍ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാന്‍ നോക്കുക.
അതിന്നിടെ പുരുഷാരം തമ്മില്‍ ചവിട്ടുവാന്‍ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോള്‍ അവന്‍ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിതുപരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചു കൊള്‍വിന്‍ .
പിന്നെ അവരോടുസകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊള്‍വിന്‍ ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു എന്നു പറഞ്ഞു.
അവന്‍ അവരോടു പറഞ്ഞതുനിങ്ങള്‍ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവര്‍ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയില്‍ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.
ഞാന്‍ പിതാവിന്റെ മുമ്പില്‍ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങള്‍ക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവന്‍ ഉണ്ടു; നിങ്ങള്‍ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.
എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു.
ഞാന്‍ അതു മനഃപൂര്‍വ്വം നടത്തുന്നു എങ്കില്‍ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂര്‍വ്വമല്ലെങ്കിലും കാര്‍യ്യം എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു.
“അവന്‍ വാരിവിതറി ദരിദ്രന്മാര്‍ക്കും കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവര്‍ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബ്ബന്ധിക്കുന്നു.
അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊള്‍വാന്‍ ആവശ്യമാകുന്നു.
ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാന്‍ തക്കവണ്ണം അനീതിയുള്ളവനല്ല.
മിസ്രയീമിലെ നിക്ഷേപങ്ങളെക്കാള്‍ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂര്‍ണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊള്‍വിന്‍ .