Home Bibles മത്തായി 5:48 · മലയാളം ബൈബിൾ
മത്തായി 5:48 · മലയാളം ബൈബിൾ

ആകയാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവു സല്‍ഗുണപൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍ .”

Cross references

ഉല്പത്തി 17:1

അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടുഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

ലേവ്യപുസ്തകം 11:44

ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയില്‍ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെ തന്നേ അശുദ്ധമാക്കരുതു.

ലേവ്യപുസ്തകം 19:2

നീ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും പറയേണ്ടതു എന്തെന്നാല്‍നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ .

ലേവ്യപുസ്തകം 20:26

നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാന്‍ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങള്‍ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ ജാതികളില്‍ നിന്നു വേറുതിരിച്ചിരിക്കുന്നു.

ആവർത്തനം 18:13

നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.

ആവർത്തനം 27:10

ആകയാല്‍ നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.

യോബ് 1:1

ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.

സങ്കീർത്തനങ്ങൾ 37:37

നീതിമാന്മാരുടെ രക്ഷ യഹോവയിങ്കല്‍നിന്നു വരുന്നു; കഷ്ടകാലത്തു അവന്‍ അവരുടെ ദുര്‍ഗ്ഗം ആകുന്നു.

മത്തായി 5:16

അങ്ങനെ തന്നേ മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.

മത്തായി 5:45

സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.

ലൂക്കോസ് 6:36

അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവന്‍ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവര്‍ ആകുവിന്‍ .

ലൂക്കോസ് 6:40

അഭ്യാസം തികഞ്ഞവന്‍ എല്ലാം ഗുരുവിനെപ്പോലെ ആകും.

2 കൊരിന്ത്യർ 7:1

പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങള്‍ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തില്‍ വിശുദ്ധിയെ തികെച്ചുകൊള്‍ക.

2 കൊരിന്ത്യർ 13:9

ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ശക്തരും ആയിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിന്നായി തന്നേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

2 കൊരിന്ത്യർ 13:11

തീര്‍ച്ചെക്കു, സഹോദരന്മാരേ, സന്തോഷിപ്പിന്‍ ; യഥാസ്ഥാനപ്പെടുവിന്‍ ; ആശ്വസിച്ചുകൊള്‍വിന്‍ ; ഏകമനസ്സുള്ളവരാകുവിന്‍ ; സമാധാനത്തോടെ ഇരിപ്പിന്‍ ; എന്നാല്‍ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.

എഫേസ്യർ 3:1

അതുനിമിത്തം പൌലൊസ് എന്ന ഞാന്‍ ജാതികളായ നിങ്ങള്‍ക്കു വേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു.

എഫേസ്യർ 5:1

ആകയാല്‍ പ്രിയമക്കള്‍ എന്നപോലെ ദൈവത്തെ അനുകരിപ്പിന്‍ .

ഫിലിപ്പിയർ 3:12

ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാന്‍ ക്രിസ്തുയേശുവിനാല്‍ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ള.

കൊലോസ്യർ 4:12

നിങ്ങളില്‍ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങള്‍ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂര്‍ണ്ണനിശ്ചയമുള്ളവരുമായി നില്‍ക്കേണ്ടതിന്നു അവന്‍ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പോരാടുന്നു.

യാക്കോബ് 1:4

എന്നാല്‍ നിങ്ങള്‍ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.

1 പത്രോസ് 1:15

മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിന്‍ .

1 യോഹന്നാൻ 3:3

അവനില്‍ ഈ പ്രത്യാശയുള്ളവന്‍ എല്ലാം അവന്‍ നിര്‍മ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നേ നിര്‍മ്മലീകരിക്കുന്നു.

Interlinear

Choose Theme