അതുനിമിത്തം പൌലൊസ് എന്ന ഞാന്‍ ജാതികളായ നിങ്ങള്‍ക്കു വേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു.
Cross references
ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവര്‍ നിങ്ങളുടെമേല്‍ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പില്‍ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.
പുരുഷാരത്തില്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാല്‍ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു.
അവന്‍ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കല്‍ കൊണ്ടുചെന്നുതടവുകാരനായ പൌലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാര്യം പറവാനുള്ള ഈ യൌവനക്കാരനെ നിന്റെ അടുക്കല്‍ കൊണ്ടുവരുവാന്‍ എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു.
നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
മൂന്നു ദിവസം കഴിഞ്ഞിട്ടു അവന്‍ യെഹൂദന്മാരില്‍ പ്രധാനികളായവരെ വിളിപ്പിച്ചു. അവര്‍ വന്നുകൂടിയപ്പോള്‍ അവരോടു പറഞ്ഞതുസഹോദരന്മാരേ, ഞാന്‍ ജനത്തിന്നോ പിതാക്കന്മാരുടെ ആചാരങ്ങള്‍ക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമില്‍നിന്നു ബദ്ധനായി റോമക്കാരുടെ കയ്യില്‍ ഏല്പിച്ചു.
നിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവന്‍ എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈര്‍യ്യപ്പെടുന്നവന്‍ എന്നുമുള്ള പൌലൊസായ ഞാന്‍ ക്രിസ്തുവിന്റെ സൌമ്യതയും ശാന്തതയും ഔര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നു.
ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?--ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാന്‍ അധികം; ഞാന്‍ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;
നിങ്ങള്‍ പരിച്ഛേദന ഏറ്റാല്‍ ക്രിസ്തുവിനെക്കൊണ്ടു നിങ്ങള്‍ക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാന്‍ നിങ്ങളോടു പറയുന്നു.
ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികില്‍ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കില്‍ ക്രൂശിന്റെ ഇടര്‍ച്ച നീങ്ങിപ്പോയല്ലോ.
അതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങള്‍ നിങ്ങളുടെ മഹത്വമാകയാല്‍ അവനിമിത്തം അധൈര്യപ്പെട്ടുപോകരുതു എന്നു ഞാന്‍ അപേക്ഷിക്കുന്നു.
കര്‍ത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാന്‍ പ്രബോധിപ്പിക്കുന്നതുനിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം
ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതില്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാര്‍ത്ഥിപ്പിന്‍ .
കൃപയില്‍ എനിക്കു കൂട്ടാളികളായ നിങ്ങളെ ഒക്കെയും എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ഞാന്‍ എന്റെ ഹൃദയത്തില്‍ വഹിച്ചിരിക്കകൊണ്ടു അങ്ങനെ നിങ്ങളെ എല്ലാവരെയും കുറിച്ചു വിചാരിക്കുന്നതു എനിക്കു ന്യായമല്ലോ.
എന്റെ ബന്ധനങ്ങള്‍ ക്രിസ്തുനിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തില്‍ ഒക്കെയും ശേഷം എല്ലാവര്‍ക്കും തെളിവായിവരികയും
അതു പൂര്‍വ്വകാലങ്ങള്‍ക്കും തലമുറകള്‍ക്കും മറഞ്ഞുകിടന്ന മര്‍മ്മം എങ്കിലും ഇപ്പോള്‍ അവന്റെ വിശുദ്ധന്മാര്‍ക്കും വെളിപ്പെട്ടിരിക്കുന്നു.
എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മര്‍മ്മം പ്രസ്താവിപ്പാന്‍ തക്കവണ്ണം ദൈവം ഞങ്ങള്‍ക്കു വചനത്തിന്റെ വാതില്‍ തുറന്നുതരികയും
യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഔടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യര്‍ക്കും വിരോധികളും
അതുകൊണ്ടു നമ്മുടെ കര്‍ത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കര്‍ത്താവു കരുണ നലകുമാറാകട്ടെ.
അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതില്‍ ഞാന്‍ ദുഷ്പ്രവൃത്തിക്കാരന്‍ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല.
ക്രിസ്തുയേശുവിന്റെ ബദ്ധനായ പൌലോസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോന്‍ എന്ന നിനക്കും
പൌലോസ് എന്ന വയസ്സനും ഇപ്പോള്‍ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാന്‍ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു.
ക്രിസ്തുയേശുവില്‍ എന്റെ സഹബദ്ധനായ എപ്പഫ്രാസും
പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളില്‍ ചിലരെ തടവില്‍ ആക്കുവാന്‍ പോകുന്നു; പത്തു ദിവസം നിങ്ങള്‍ക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവ കിരീടം നിനക്കു തരും.