Home Bibles മത്തായി 22:17 · മലയാളം ബൈബിൾ
മത്തായി 22:17 · മലയാളം ബൈബിൾ

നിനക്കു എന്തു തോന്നുന്നു? കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു.

Cross references

എസ്രാ 4:13

പട്ടണം പണിതു മതിലുകള്‍ കെട്ടിത്തീര്‍ന്നാല്‍ അവര്‍ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവില്‍ അവര്‍ രാജാക്കന്മാര്‍ക്കും നഷ്ടം വരുത്തും എന്നു രാജാവിന്നു ബോധിച്ചിരിക്കേണം.

എസ്രാ 7:24

പുരോഹിതന്മാര്‍, ലേവ്യര്‍, സംഗീതക്കാര്‍, വാതില്‍കാവല്‍ക്കാര്‍, ദൈവാലയദാസന്മാര്‍ എന്നിവര്‍ക്കും ദൈവത്തിന്റെ ഈ ആലയത്തില്‍ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങള്‍ക്കു അറിവുതരുന്നു.

നെഹെമ്യാവ് 5:4

രാജഭോഗം കൊടുക്കേണ്ടതിന്നു ഞങ്ങള്‍ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും പണം കടംമേടിച്ചിരിക്കുന്നു;

നെഹെമ്യാവ് 9:37

ഞങ്ങളുടെ പാപങ്ങള്‍നിമിത്തം നീ ഞങ്ങളുടെ മേല്‍ ആക്കിയിരിക്കുന്ന രാജാക്കന്മാര്‍ക്കും അതു വളരെ അനുഭവം കൊടുക്കുന്നു; അവര്‍ തങ്ങള്‍ക്കു ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും അധികാരം നടത്തുന്നു; ഞങ്ങള്‍ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.

യിരെമ്യാവ് 42:2

ഹോശയ്യാവിന്റെ മകനായ അസര്‍യ്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ പുരുഷന്മാരൊക്കെയും യിരെമ്യാവോടുനീ ഭോഷകു പറയുന്നു; മിസ്രയീമില്‍ ചെന്നു പാര്‍ക്കേണ്ടതിന്നു അവിടെ പോകരുതെന്നു പറവാന്‍ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല.

മത്തായി 17:25

അവന്‍ വീട്ടില്‍ വന്നപ്പോള്‍ യേശു അവനോടു“ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാര്‍ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടു ചോദിച്ചതിന്നുഅന്യരോടു എന്നു അവന്‍ പറഞ്ഞു.

ലൂക്കോസ് 2:1

ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.

ലൂക്കോസ് 3:1

തീബെര്‍യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇരൂര്‍യ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും

യോഹന്നാൻ 19:12

ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാന്‍ ശ്രമിച്ചു. യഹൂദന്മാരോനീ ഇവനെ വിട്ടയച്ചാല്‍ കൈസരുടെ സ്നേഹിതന്‍ അല്ല; തന്നെത്താന്‍ രാജാവാക്കുന്നവന്‍ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആര്‍ത്തു പറഞ്ഞു.

പ്രവൃത്തികൾ 5:37

അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാര്‍ത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തേ തന്റെ പക്ഷം ചേരുവാന്‍ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവര്‍ ഒക്കെയും ചിതറിപ്പോയി.

പ്രവൃത്തികൾ 17:7

യാസോന്‍ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവര്‍ ഒക്കെയും യേശു എന്ന മറ്റൊരുവന്‍ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങള്‍ക്കു പ്രതിക്കുലമായി പ്രവര്‍ത്തിക്കുന്നു എന്നു നിലവിളിച്ചു.

പ്രവൃത്തികൾ 25:8

പൌലൊസോയെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.

പ്രവൃത്തികൾ 28:22

എങ്കിലും ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങള്‍ അറിയുന്നതിനാല്‍ നിന്റെ മതം ഇന്നതു എന്നു നീ തന്നേ പറഞ്ഞുകേള്‍പ്പാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

റോമർ 13:6

അതുകൊണ്ടു നിങ്ങള്‍ നികുതിയും കൊടുക്കുന്നു. അവര്‍ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു.

Interlinear

Choose Theme