പുരോഹിതന്മാര്‍, ലേവ്യര്‍, സംഗീതക്കാര്‍, വാതില്‍കാവല്‍ക്കാര്‍, ദൈവാലയദാസന്മാര്‍ എന്നിവര്‍ക്കും ദൈവത്തിന്റെ ഈ ആലയത്തില്‍ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങള്‍ക്കു അറിവുതരുന്നു.
Cross references
പുരോഹിതന്മാരുടെ നിലം മാത്രം അവന്‍ വാങ്ങിയില്ല; പുരോഹിതന്മാര്‍ക്കും ഫറവോന്‍ അവകാശം കല്പിച്ചിരുന്നു; ഫറവോന്‍ അവര്‍ക്കും കൊടുത്ത അവകാശം കൊണ്ടു അവര്‍ ഉപജീവനം കഴിച്ചതിനാല്‍ അവര്‍ തങ്ങളുടെ നിലം വിറ്റില്ല.
അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേര്‍ന്നിട്ടില്ല.
ഇമ്മേരിന്റെ മക്കള്‍ ആയിരത്തമ്പത്തിരണ്ടു.
പട്ടണം പണിതു മതിലുകള്‍ കെട്ടിത്തീര്‍ന്നാല്‍ അവര്‍ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവില്‍ അവര്‍ രാജാക്കന്മാര്‍ക്കും നഷ്ടം വരുത്തും എന്നു രാജാവിന്നു ബോധിച്ചിരിക്കേണം.
യെരൂശലേമില്‍ ബലവാന്മാരായ രാജാക്കന്മാര്‍ ഉണ്ടായിരുന്നു; അവര്‍ നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.
അവനോടുകൂടെ യിസ്രായേല്‍മക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതില്‍കാവല്‍ക്കാരിലും ദൈവാലയദാസന്മാരിലും ചിലര്‍ അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടില്‍ യെരൂശലേമില്‍ വന്നു.