അങ്ങനെ തന്നേ ലോകാവസാനത്തില് സംഭവിക്കും; ദൂതന്മാര് പുറപ്പെട്ടു നീതിമാന്മാരുടെ ഇടയില്നിന്നു ദുഷ്ടന്മാരെ വേര്തിരിച്ചു തീച്ചൂളയില് ഇട്ടുകളയും;
Cross references
കള ദുഷ്ടന്റെ പുത്രന്മാര്; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം;
സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാല് അവന്നു വാക്കു മുട്ടിപ്പോയി.
അവന് തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവര് അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതല് അറുതിവരെയും നാലു ദിക്കില്നിന്നും കൂട്ടിച്ചേര്ക്കും.
പിന്നെ മണവാളന് താമസിക്കുമ്പോള് എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനന് വന്നു അവരുമായി കണകൂ തീര്ത്തു.
ദൈവത്തെ അറിയാത്തവര്ക്കും നമ്മുടെ കര്ത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവര്ക്കും പ്രതികാരം കൊടുക്കുമ്പോള്
മരിച്ചവര് ആബാലവൃദ്ധം സിംഹാസനത്തിന് മുമ്പില് നിലക്കുന്നതും കണ്ടു; പുസ്തകങ്ങള് തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളില് എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവര്ക്കും അവരുടെ പ്രവൃത്തികള്ക്കടുത്ത ന്യായവിധി ഉണ്ടായി.